ലൈബ്രറി കൗൺസിൽ പുസ‌്തകോത്സവത്തിന‌് തുടക്കം

കോഴിക്കോട‌്: ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി പുസ‌്തകോത്സവത്തിന‌് തുടക്കമായി. പ്രസാധകരംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന മേളയിൽ 127 സ‌്റ്റാളുകളാണുള്ളത‌്. കണ്ടംകുളം ജൂബിലി ഹാളിൽ നടക്കുന്ന പരിപാടിയോടനുബന്ധിച്ച് സാംസ‌്കാരിക സദസ്സും സംഘടിപ്പിക്കുന്നുണ്ട്. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ചന്ദ്രൻ ഉദ‌്ഘാടനം ചെയ‌്തു. പ്രസിഡൻറ് എൻ. ശങ്കരൻ അധ്യക്ഷത വഹിച്ചു. എ. ഗംഗാധരൻ നായർ, സി. കുഞ്ഞമ്മദ‌്, കെ. ദാമോദരൻ, പി.വി. ശ്യാംകുമാർ എന്നിവർ സംസാരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി മികച്ച ഗ്രന്ഥശാല പ്രവർത്തകനായി തിരഞ്ഞെടുത്ത അച്യുതൻ നായരെ അനുമോദിച്ചു. ബുധനാഴ‌്ച വൈകീട്ട‌് നാലിന‌് സാംസ‌‌‌്കാരിക സായാഹ്നത്തിൽ 'സ‌്ത്രീവാദവും മലയാള നോവലും' വിഷയത്തിൽ ചർച്ച നടത്തും. രാവിലെ 8.30 മുതൽ തുടങ്ങുന്ന പുസ‌്തകോത്സവം 28ന‌് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.