സിതാപാനി റസ്​റ്റാറൻറ്​ കോഴിക്കോട്ടും

കോഴിക്കോട്: രുചികളിലെ വ്യത്യസ്തതകൊണ്ട് ശ്രദ്ധേയരായ സിതാപാനി റസ്റ്റാറൻറ് ശൃംഖലയുടെ കോഴിക്കോട് ശാഖ പാരിസ് അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടർ യു.വി. ജോസ് മുഖ്യാതിഥിയായിരുന്നു. കണ്ണൂരിൽ പ്രവർത്തനം തുടങ്ങി ചുരുങ്ങിയകാലംകൊണ്ട് തങ്ങളുടേതായ രുചികൾ ജനപ്രിയമാക്കിയ സിതാപാനിക്ക് കാസർകോട്ടും കാഞ്ഞങ്ങാട്ടും റസ്റ്റാറൻറുകളുണ്ട്. ൈഫ്രഡ് ചിക്കൻ, നോർത്ത് ഇന്ത്യൻ ദം ബിരിയാണി, അറബിക് തവ ബിരിയാണി, വിവിധ തരം ഗ്രിൽഡ് ചിക്കൻ തുടങ്ങി ചിക്കൻ രുചിയിലെ വൈവിധ്യങ്ങളാണ് സിതാപാനിയെ മുഖ്യമായും ശ്രദ്ധേയമാക്കുന്നത്. സിതാപാനി സ്വന്തമായി തയാറാക്കുന്ന ബ്രഡുകൾ മറ്റൊരു പ്രത്യേകതയാണ്. വിശാലമായ പാർക്കിങ് സൗകര്യത്തോടെ ബോംബെ ഹോട്ടലിന് സമീപത്താണ് കോഴിക്കോെട്ട ശാഖ ആരംഭിച്ചത്. ഉത്തര മലബാറിന് ഏറ്റവും പുതിയ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തിയ സിതാപാനി കോഴിക്കോട്ടെ ഭക്ഷണപ്രിയർക്ക് നവ്യാനുഭവം നൽകാൻ പര്യാപ്തമാണെന്ന് മാനേജിങ് ഡയറക്ടർ ഇ.എം. അബ്ദുൽ നിസാർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: 9961497242.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.