കല്ലായി പുഴ ​ൈകയേറ്റം: നടപടി തുടരു​െമന്ന്​ കലക്​ടർ

കോഴിക്കോട്: മര വ്യവസായത്തിന് പാട്ടത്തിന് നൽകിയ ഭൂമി ൈകയേറി കല്ലായി പുഴയുടെ തീരത്ത് കെട്ടിടങ്ങൾ സ്ഥാപിച്ചതിനെതിരെ നടപടിയിൽനിന്ന് പിൻവാങ്ങില്ലെന്ന് ജില്ല കലക്ടർ യു.വി. ജോസ്. ൈകയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്ലാൻ ഉടൻ തയാറാക്കും. കൈയേറ്റക്കാർക്ക് നോട്ടീസും നൽകും. ജനപ്രതിനിധികളുമായി ചർച്ച നടത്തും. പുഴക്കരയിൽ വെള്ളം കെട്ടിനിർത്തി മരങ്ങൾ സൂക്ഷിക്കാനായിരുന്നു പണ്ട് അനുമതി നൽകിയിരുന്നതെന്ന് കലക്ടർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. എന്നാൽ, പുഴയുെട മധ്യഭാഗം വരെ മരങ്ങളിട്ട് ൈകയേറിയിട്ടുണ്ട്. ഇൗ സ്ഥലങ്ങളെല്ലാം തിരിച്ചുപിടിച്ച് പുഴയുടെ ഒഴുക്ക് പുനഃസ്ഥാപിക്കേണ്ടതുണ്ട്. ആദ്യം വാടകക്ക് സ്ഥലം ഏെറ്റടുത്തവർ മറ്റുള്ളവർക്ക് മറിച്ച് നൽകിയിരിക്കുകയാണ്. വാടക നൽകുന്നുമില്ല. ചരിത്രത്തി​െൻറ ഭാഗമായ കല്ലായിയിലെ മരവ്യവസായികളുടെ പ്രശസ്തിക്ക് വിഘാതമാകില്ലെന്നും കലക്ടർ കൂട്ടിച്ചേർത്തു. ൈകയേറ്റ ഭൂമിയിൽ ജണ്ട സ്ഥാപിക്കാനെത്തിയ മേയർ തോട്ടത്തിൽ രവീന്ദ്രനും തഹസിൽദാറുമുൾപ്പെട്ട സംഘത്തെ മരവ്യവസായികൾ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.