പ്രതിഷേധ കൂട്ടായ്മ

മുക്കം: സി.പി.ഐ അനുകൂല കർഷകസംഘടനയായ അഖിലേന്ത്യ കിസാൻ സഭ മുക്കത്ത് കർഷകരുടെ സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് കെ. നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ടി.ജെ. റോയ് അധ്യക്ഷത വഹിച്ചു. കേന്ദ്ര സർക്കാറി​െൻറ തെറ്റായ കർഷകനയം തിരുത്തുക, നെൽവയലും നീർത്തടവും സംരക്ഷിക്കുക, റബറിന് ന്യായവില ഉറപ്പാക്കുക, കർഷക പെൻഷൻ ഉടൻ വിതരണം നടത്തുക, വന്യമൃഗങ്ങളിൽനിന്ന് കൃഷിയെയും കർഷകരെയും രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. കെ. മോഹനൻ, കെ.എം. അബ്ദുറഹിമാൻ, കെ. ഷാജികുമാർ, സത്താർ കൊളക്കാടൻ, സണ്ണി കല്ലിടുക്കിൽ, എം. രവീന്ദ്രൻ, എം. ബാലസുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി. കുടുംബ സംഗമം മുക്കം: നെല്ലിക്കാപറമ്പ് താഴ്വര െറസിഡൻറ്സ് അസോസിയേഷൻ കുടുംബസംഗമം നടത്തി. പ്രദേശത്തെ എഴുപത്തിയഞ്ച് കുടുംബങ്ങളിൽ നിന്നുള്ള മുന്നൂറിലേറെ അംഗങ്ങളാണ് പകൽ നീണ്ട സംഗമത്തിൽ പങ്കാളികളായത്. ദേശീയ അധ്യാപക അവാർഡ് ജേതാവും പാവകളി വിദഗ്ധനുമായ പ്രശാന്ത് കൊടിയത്തൂർ സംഗമം ഉദ്ഘാടനം ചെയ്തു. ജി. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം എം.ടി. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. നാട്ടുകാരണവന്മാരെ ഗ്രാമപഞ്ചായത്തംഗം ജി. അബ്ദുൽ അക്ബർ ആദരിച്ചു. പരസ്പര സഹായനിധി ഫണ്ട് തുക മൂസക്കുട്ടി നെല്ലിക്കാപറമ്പ് കൈമാറി. ടി. ശിഹാബുദ്ദീൻ ഏറ്റുവാങ്ങി. പഠന ക്ലാസിന് ലുഖ്മാൻ അരീക്കോട് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്തംഗം സവാദ് ഇബ്രാഹീം. മഠത്തിൽ അബ്ദുൽ കരീം ഹാജി, ടി.കെ. വേലായുധൻ, പി. അബ്ദുൽ ഖാദർ, കെ.പി. പ്രഭാകരൻ, കെ. മുഹമ്മദ്, വി.പി. ഷൗക്കത്തലി, പി.കെ. നസീഫ്, ടി. അഹമ്മദ് സലീം, ഇ. മുഹമ്മദ്, കെ.ടി. നസീർ എന്നിവർ സംസാരിച്ചു. സംസാരിക്കുന്ന പാവപ്രദർശനം, കളിവഞ്ചി, കലാപരിപാടികൾ, സമൂഹസദ്യ എന്നിവ നടന്നു. എൻ.പി. ശങ്കരൻ, ടി. മുഹമ്മദ്, കോമള രാജൻ, വി. ഉമ്മർ, കെ.കെ. ജലീൽ, വി. അഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.