കൂത്താളി ബാങ്ക് തെരഞ്ഞെടുപ്പ്: മത്സരരംഗത്ത് 37 പേർ; യു.ഡി.എഫിൽ കടുത്ത ഭിന്നത

പേരാമ്പ്ര: മേയ് ഒന്നിന് നടക്കുന്ന കൂത്താളി സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞടുപ്പില്‍ മൊത്തം 37 പേർ മത്സരരംഗത്ത്. 11 ഡയറക്ടർമാരെ തെരഞ്ഞെടുക്കുന്നതിനാണ് ഇത്രയധികം പേർ മത്സരരംഗത്തുള്ളത്. ഭരണകക്ഷിയായ യു.ഡി.എഫിന് പാനൽ അവതരിപ്പിക്കാൻ കഴിയാത്തതാണ് മത്സരാർഥികൾ വർധിക്കാൻ കാരണം. 27 പേർ യു.ഡി.എഫിൽനിന്ന് മത്സരിക്കുമ്പോൾ എൽ.ഡി.എഫ് 10 പേരുടെ പാനലാണ് മത്സരിക്കുന്നത്. ഈ ബാങ്കിനെ ചൊല്ലി കോൺഗ്രസിൽ തമ്മിലടി തുടങ്ങിയിട്ട് വർഷങ്ങളായി. ഒരു ബ്ലോക്ക് കോൺഗ്രസ് ഭാരവാഹി 80 ശതമാനം അംഗങ്ങളെയും അയോഗ്യരാക്കി തെരഞ്ഞെടുപ്പ് നടത്താൻ നോക്കിയപ്പോൾ മറ്റൊരു കോൺഗ്രസ് നേതാവി​െൻറ നേതൃത്വത്തിൽ ഹൈകോടതിയിൽ പോവുകയും അയോഗ്യരാക്കിയത് റദ്ദാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയുമായിരുന്നു. ആ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞിരിക്കുകയാണിപ്പോൾ. ഇവർക്കെതിരെ നേരേത്ത അധികാരം നഷ്ടപ്പെട്ടയാളുടെ നേതൃത്വത്തിൽ പടയൊരുക്കം നടത്തിയിരുന്നു. നിയമനത്തിലുൾപ്പെടെ നിരവധി ആരോപണങ്ങൾ ഉയരുകയുംചെയ്തു. കോണ്‍ഗ്രസിന് എട്ടും മുസ്ലിംലീഗിന് മൂന്നും പ്രതിനിധികളടങ്ങിയതാണ് യു.ഡി.എഫി​െൻറ ഔദ്യോഗിക പാനല്‍. തർക്കം പരിഹരിക്കാൻ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് മധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്നു. ഇത് ഒടുവില്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.