മുചുകുന്ന്​ ബാറ്ററി കമ്പനിക്കെതിരെ സാംസ്കാരിക സംഗമം ഇന്ന്

നന്തിബസാർ: മുചുകുന്നിന് സമാനതകളില്ലാത്ത സമരചരിത്രം അടയാളപ്പെടുത്തിക്കൊണ്ട് ബാറ്ററി നിർമാണശാലക്കെതിരെ ജനകീയ കർമസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം 1000 ദിനങ്ങൾ പിന്നിട്ടപ്പോൾ സമരസമിതി നിരീക്ഷണം ശരിവെച്ചുകൊണ്ട് ഭൂജലവകുപ്പ് പഠനറിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ജനങ്ങൾക്കനുകൂലമായ വിധി ബഹുമാനപ്പെട്ട ഹൈകോടതിയിൽനിന്ന് ഉണ്ടായെങ്കിലും, മുതലാളിമാർ ഒരിക്കലും കമ്പനി തുറക്കില്ലെന്ന് പ്രഖ്യാപിക്കുംവരെ സമരം നീളേണ്ടതുള്ളതുകൊണ്ട് സമരപ്രഖ്യാപനത്തി​െൻറ ആയിരാമത്തെ ദിനത്തിൽ തിങ്കളാഴ്ച സാംസ്കാരിക സംഗമം മുചുകുന്ന് ഗവ. കോളജിനടുത്തുവെച്ച് ചേരുന്നു. കവി ബീരാൻകുട്ടിയാണ് ഉദ്ഘാടകൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.