ഉള്ളൂർക്കടവ് പാലം: സ്ഥലം ഏറ്റെടുക്കലിന് ഉത്തരവ് ഇറങ്ങി

കൊയിലാണ്ടി: ഏറെക്കാലമായി അനിശ്ചിതത്വത്തിൽ കുടുങ്ങിക്കിടക്കുന്ന ഉള്ളൂർക്കടവ് പാലം നിർമാണത്തിന് വീണ്ടും ജീവൻ വെക്കുന്നു. അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന പ്രതിസന്ധി. ഇതു പരിഹരിക്കുന്നതിനുള്ള പരിഷ്കരിച്ച സർക്കാർ ഉത്തരവ് നിലവിൽവന്നു. ഇനി പ്രവൃത്തിക്ക് വേഗം കൂടും.1.4443 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനാണ് അനുമതിയായത്. മുമ്പ് സ്ഥലം ഏറ്റെടുക്കുന്നതിന് ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ മുന്നോട്ടു നീങ്ങിയില്ല. കെ. ദാസൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ വീണ്ടും ഉത്തരവ് ഇറങ്ങിയത്. പുതിയ ഭൂമി ഏറ്റെടുക്കൽ ആക്ട് പ്രയോഗത്തിൽ വരുന്നതോടെ അപ്രോച്ച് റോഡിന് ഭൂമി വിട്ടുകൊടുക്കുന്നവർക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കുമെന്ന് കെ. ദാസൻ എം.എൽ.എ പറഞ്ഞു. കോടതി വ്യവഹാരംപോലുള്ള പ്രശ്നങ്ങളും ഒഴിവാക്കാൻ കഴിയും. പാലത്തി​െൻറ ഇരുഭാഗങ്ങളിലുമായി 100 മീറ്ററോളം നീളത്തിലാണ് ഭൂമി ഏറ്റെടുക്കേണ്ടിവരുക. പാലത്തിന് നടപ്പാത ഉൾെപ്പടെ 12 മീറ്റർ വീതിയുണ്ടാകും. ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതി​െൻറ ചുമതല കലക്ടർക്കാണ്. മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ പുരസ്‌കാരം ഹാരിസ് ഭായിക്ക് സമര്‍പ്പിച്ചു ചേമഞ്ചേരി: മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ പുരസ്‌കാരം തബലവാദ്യ കലാകാരൻ ഉസ്താദ് ഹാരിസ് ഭായിക്ക് സമ്മാനിച്ചു. അനുസ്മരണ സമ്മേളനം ഡോ. ഗോവിന്ദവര്‍മ രാജ ഉദ്ഘാടനം ചെയ്തു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഹാരിസ് ഭായിക്ക് പുരസ്‌കാരം സമര്‍പ്പിച്ചു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അശോകന്‍ കോട്ട് പൊന്നാട ചാര്‍ത്തി. കെ. രാധാകൃഷ്ണന്‍ പ്രശസ്തിപത്രവും എം. പ്രസാദ് കാഷ് അവാര്‍ഡും നൽകി. ശിവദാസ് ചേമഞ്ചേരി അധ്യക്ഷതവഹിച്ചു. കലാപഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള ബിരുദദാനവും ഗുരു നിര്‍വഹിച്ചു. യു.കെ. രാഘവൻ, ശിവദാസ് കാരോളി, സത്യന്‍ മേപ്പയ്യൂര്‍, കെ. സുധീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സുനില്‍ തിരുവങ്ങൂര്‍ സ്വാഗതവും അച്യുതൻ ചേമഞ്ചേരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.