വർഗീയ ധ്രുവീകരണം നടത്തുന്നവരെ ഒറ്റക്കെട്ടായി നേരിടണം^ ആർ. ചന്ദ്രശേഖരൻ

വർഗീയ ധ്രുവീകരണം നടത്തുന്നവരെ ഒറ്റക്കെട്ടായി നേരിടണം- ആർ. ചന്ദ്രശേഖരൻ പുൽപള്ളി: രാജ്യത്തെ തൊഴിലാളികളേയും പൊതു സമൂഹത്തേയും വർഗത്തി​െൻറയും വർണത്തി​െൻറയും പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഛിദ്രശക്തികളെ തകർക്കാൻ തൊഴിലാളി സമൂഹവും പൊതുസമൂഹവും ഒറ്റക്കെട്ടായി നേരിടണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. ഐ.എൻ.ടി.യു.സി മുൻ ജില്ല പ്രസിഡൻറ് വി.എൻ. ലക്ഷ്മണൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയയിലെ ആഹ്വാനത്തി​െൻറ പേരിൽ ഹർത്താലിലേക്കുവരെ കാര്യങ്ങൾ എത്തുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും ഇത്തരം പ്രവൃത്തി ചെയ്യുന്നവർ വർഗീയ വിഭജനം നടത്താൻ ശ്രമിക്കുന്നവർക്ക് തങ്ങൾ അറിയാതെ പ്രോത്സാഹനം നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല പ്രസിഡൻറ് പി.പി. ആലി അധ്യക്ഷത വഹിച്ചു. കെ.സി. റോസക്കുട്ടി, കെ.എൽ. പൗലോസ്, പി.കെ. അനിൽകുമാർ, സി. ജയപ്രസാദ്, എൻ.യു. ഉലഹന്നാൻ, പി.ടി. സജി, പി.എൻ. ശിവൻ, ഗിരീഷ് കൽപറ്റ, കെ.യു. മത്തായി, ടി.എസ്. ദീലീപ് കുമാർ, വർഗീസ് മുര്യയൻ കാവിൽ, സണ്ണി തോമസ്, മണി പാമ്പനാൽ, ശ്രീനിവാസൻ തൊവരിമല, ഉമ്മർ കുണ്ടാട്ടിൽ, കെ.എം. വർഗീസ്, മനോജ് ഉതുപ്പാൻ, സെലിൻ മാന്യുവൽ, കെ.കെ. രാജേന്ദ്രൻ, കെ.യു. മാനു, സി.എ. ഗോപി, എസ്. മണി എന്നിവർ സംസാരിച്ചു. ഈട്ടി വെട്ടുന്നതിനെതിരെ ഭൗമദിനത്തിൽ അഹിംസ സത്യഗ്രഹം കൽപറ്റ: ജനപ്പെരുപ്പ വിരുദ്ധ പരിസ്ഥിതി സംഘം (എ.പി.ഇ.എസ്) വയനാടി​െൻറ ആഭിമുഖ്യത്തിൽ 'വയനാടി​െൻറ രക്ഷക്ക്, തെന്നിന്ത്യയുടെ ജല സുരക്ഷക്ക്, തലമുറകളുടെ ജീവിതസുരക്ഷക്ക്, വയനാട്ടിൽ മരം മുറി നിരോധിക്കുക' എന്ന മുദ്രാവാക്യമുയർത്തി കൽപറ്റ ടൗണിൽ ഈട്ടി വെട്ടി 'ന്യൂട്രലാ'ക്കുന്ന സർക്കാറിനെതിരെ അഹിംസ സത്യഗ്രഹത്തിന് തുടക്കം കുറിച്ചു. മരങ്ങൾ വെച്ചുപിടിപ്പിച്ചുള്ള കാർബൻ ന്യൂട്രൽ പദ്ധതിക്ക് വിരുദ്ധമായുള്ള മരംമുറിക്കെതിരെയാണ് ഇത്തരത്തിൽ പ്രതിഷേധ സമരം നടത്തുന്നത്. സംഘടന പ്രസിഡൻറ് പി.സി. ജോൺ അധ്യക്ഷത വഹിച്ചു. സത്യഗ്രഹ പരിപാടി പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ജില്ല കൺവീനർ കെ.വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പ്രവർത്തകൻ പി.സി. സുരേഷ് സംസാരിച്ചു. സെക്രട്ടറി ബഷീർ ആനന്ദ് ജോൺ സ്വാഗതവും കെ. സാജൻ നന്ദിയും പറഞ്ഞു. കലക്ടറേറ്റ് പടിക്കൽ രാവിലെ 11 മുതൽ വൈകുന്നേരം വരെ തുടർന്ന സത്യഗ്രഹം, സർക്കാർ മരം വെട്ടിൽ നിന്ന് പിന്തിരിയുന്നതുവരെ പരിസ്ഥിതി സ്നേഹികളുടെയും സംഘടനകളുടെയും സഹകരണത്തോടെ തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.