വാഴകൃഷി നശിച്ചു

പേരാമ്പ്ര: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡിലെ കല്ലൂര്‍ ഭാഗത്ത് വന്‍ നാശനഷ്ടം. ശക്തമായ കാറ്റില്‍ വാഴകൃഷിക്കാരനായ നെല്ലിയോട്ട്കണ്ടി ഇബ്രാഹിമി​െൻറ വീട്ടുവളപ്പിലെ കുലച്ചതും കുലക്കാറായതുമായ നൂറില്‍പരം നേന്ത്രവാഴകളാണ് നശിച്ചത്. അമ്പതിനായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എന്‍.പി. വിജയന്‍, ഗ്രാമപഞ്ചായത്തംഗം എന്‍.കെ. ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തോട്ടം സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.