കൊല്ലംചിറ നവീകരണം: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തുന്നുവെന്ന്

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വത്തി​െൻറ കീഴിലുള്ള കൊല്ലംചിറയുടെ പ്രവൃത്തി നല്ലരീതിയിൽ മുന്നോട്ടുപോകുമ്പോൾ അതിനെതിരായി ചിലർ രംഗത്തുവന്നിരിക്കുകയാണെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ പുനത്തിൽ നാരായണൻ നായർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മലബാറിലെ വലിയ ജലസംഭരണികളിലൊന്നാണ് കൊല്ലംചിറ. ചിറ നവീകരണത്തിന് പലതവണ ശ്രമങ്ങൾ നടത്തിയെങ്കിലും പൂർണതയിലെത്തിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ സഹസ്ര സരോവരം പദ്ധതിയിൽപെടുത്തി നവീകരണത്തിന് 3.27 ലക്ഷം നബാർഡ് വായ്പ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാറാണ് ഇത് തിരിച്ചടക്കേണ്ടത്. പൊതുമേഖല സ്ഥാപനമായ കെ.എൽ.ഡി.സി ടെൻഡർ ചെയ്ത നവീകരണ പ്രവൃത്തി തുടരുകയാണ്. ചിറയിൽ ജലസംഭരണശേഷി വർധിപ്പിക്കുന്നതിന് ജിയളോജിക്കൽ സർവേ ഡിപ്പാർട്മ​െൻറ് പരിശോധന നടത്തി. 39,000 എം.ക്യൂബ് മണ്ണ് നീക്കംചെയ്യാൻ ശിപാർശ ചെയ്തു. അതിൽ 20,000 എം.ക്യൂബ് മണ്ണ് വശം നിറക്കുന്നതിന് മാറ്റിവെച്ചു. ബാക്കി കെ.എൽ.ഡി.സി 15 ലക്ഷത്തിന് ടെൻഡർ ചെയ്ത് കരാറാക്കി. 12,000 എം.ക്യൂബ് മണ്ണ് നീക്കം ചെയ്തു. ഈ അവസരത്തിലാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ നടത്തുന്നതെന്ന് ട്രസ്റ്റി ബോർഡ് ആരോപിച്ചു. പ്രവൃത്തി മുഴുസമയവും പരിശോധിക്കുന്നതിന് റിട്ട. എൻജിനീയറെയും സഹായിയെയും ദേവസ്വം ചെലവിൽ നിയമിച്ചിട്ടുണ്ട്. മോണിറ്ററിങ് കമ്മിറ്റിയുമുണ്ട്. ടി.കെ. രാജേഷ്, പി.കെ. ബാലകൃഷ്ണൻ, ടി. പ്രമോദ്, പി. മുരളീധരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.