പ്രതിഷേധിച്ചു

താമരശ്ശേരി: ജമ്മുവില്‍ പെണ്‍കുട്ടി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് പരപ്പന്‍പൊയില്‍ ടൗണില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് പ്രകടനം നടത്തി. പൊതുയോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ എ.പി. ഉസൈന്‍ അധ്യക്ഷത വഹിച്ചു. പി. ഗിരീഷ്‌കുമാർ, എ.സി. ഗഫൂർ, കെ.സി. മുഹമ്മദ്, എ.സി. രവികുമാർ, സി. മുഹ്സിൻ, പി.കെ. വാസുദേവന്‍ എന്നിവർ സംസാരിച്ചു. എം.ടി. അയ്യൂബ് ഖാന്‍ സ്വാഗതം പറഞ്ഞു. കാരാട്ട് അബ്ദുല്‍ഹഖ്, സി.കെ. സഹദേവൻ, പി.കെ. മുജീബ്, കെ.സി. താരിഖ്, വിപ്ലവദാസ്, പി. ഗോപാലൻ, പി.കെ. സുഹൈൽ, എ.പി. ഷമീർ, എം.പി. സാജിർ, എ.സി. അജീഷ്, എം.പി. സഫീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. റബര്‍ ടാപ്പിങ് പരിശീലനം താമരശ്ശേരി: റബര്‍ ബോര്‍ഡ് വി.ഇ.ആർ.പി.ഇ.എസ്, കട്ടിപ്പാറ ആർ.പി.എസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ റബര്‍ ടാപ്പിങ് പരിശീലനം നൽകി. കോഴിക്കോട് റീജനല്‍ ഡെപ്യൂട്ടി െഡവലപ്മ​െൻറ് ഓഫിസര്‍ രാജീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ആർ.പി.എസ് പ്രസിഡൻറ് സെബാസ്റ്റ്യന്‍ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. ഫീല്‍ഡ് ഓഫിസര്‍ പ്രഭാവതി, സജീവ്, കുഞ്ഞിമരക്കാർ, അശോകന്‍ എന്നിവര്‍ സംബന്ധിച്ചു. സ്വാഗതസംഘം ഓഫിസ് തുറന്നു താമരശ്ശേരി: എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് പള്ളിപ്പുറം മഹല്ല് യൂനിറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന മജ്‌ലിസുന്നൂര്‍ വാര്‍ഷികാഘോഷത്തി​െൻറ ഭാഗമായി സ്വാഗതസംഘം ഓഫിസ് തുറന്നു. സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഷമ്മാസ് ഹുദവി, എം. മുഹമ്മദ്, അബ്ദുറഹിമാൻ, പൊയില്‍ സലാം, വി. അസ്സന്‍കോയ, ഫാരിസ് തച്ചംപൊയിൽ, കുഞ്ഞഹമ്മദ്, ജലീല്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.