തിരുവമ്പാടി: പൊലീസ് പട്രോളിങ്ങിനിടെ തിരുവമ്പാടിയിൽ രണ്ട് മോഷ്ടാക്കൾ പിടിയിൽ. കൊടുവള്ളി മാനിപുരം സ്വദേശി കാപ്പുങ്ങൽ ലിേൻറാ രമേശ് (19), തിരുവമ്പാടി ഒറ്റപ്പൊയിൽ സ്വദേശി കളംബുകാട്ടു വീട്ടിൽ ബെർണിഷ് മാത്യു (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലർച്ചയാണ് തിരുവമ്പാടി പൊലീസ് സംശയകരമായ സാഹചര്യത്തിൽ കണ്ട ഇവരെ പിടികൂടിയത്. വിശദമായി ചോദ്യം ചെയ്തപ്പോൾ മുമ്പ് ചെയ്ത മോഷണങ്ങൾ ഇവർ സമ്മതിക്കുകയായിരുന്നുവത്രെ. നേരേത്ത വിനോദസഞ്ചാര കേന്ദ്രങ്ങളായ അരിപ്പാറ, മുത്തപ്പൻപുഴ, കക്കാടംപൊയിൽ, ഉറുമി തുടങ്ങിയ സ്ഥലങ്ങളിൽ വാഹനങ്ങളിൽനിന്ന് മൊബൈൽ ഫോൺ, പണം എന്നിവ മോഷ്ടിച്ചതിൽ ഇരുവർക്കും പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ എം. സനൽരാജ്, എ .എസ്.ഐ മുഹമ്മദലി, സിവിൽ പൊലീസ് ഓഫിസർ നിധീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. വേറെയും അംഗങ്ങളുള്ള മോഷണസംഘത്തിലെ പ്രധാനികളാണ് ഇവർ. വാഹനത്തിെൻറ പൂട്ടുപൊട്ടിച്ച് വിലകൂടിയ വസ്തുക്കൾ മോഷ്ടിക്കുകയാണ് പതിവ്. മുമ്പ് മോഷണക്കേസുകളിൽ പിടികൂടിയ രണ്ടു പേരെയും പ്രായപൂർത്തിയാകാത്തതിനാൽ പിഴ അടപ്പിച്ച് വിടുകയായിരുന്നു. താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞയാഴ്ച പുല്ലൂരാംപാറയിലെ മലഞ്ചരക്കുകടയിൽ നടന്ന മോഷണത്തിൽ മൂന്നര ക്വിൻറൽ കൊട്ടടക്ക കവർന്നിരുന്നു. കൂടരഞ്ഞി വില്ലേജ് ഓഫിസ്, കൃഷിഭവൻ, ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലും മോഷണശ്രമം നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പൊലീസ് പട്രോളിങ് ശക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.