കോഴിക്കോട്: ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 44 സർക്കാർ ഹൈസ്കൂൾ കെട്ടിടങ്ങൾക്ക് മുകളിൽ സൗരോർജ പാനൽ സ്ഥാപിക്കൽ പദ്ധതി നിർവഹണത്തിനുള്ള സ്ഥലം വൈദ്യുതി ബോർഡിനു കൈമാറി. പദ്ധതിക്ക് മൂന്നരകോടി രൂപ വകയിരുത്തുകയും കെ.എസ്.ഇ.ബിയെ പ്രവൃത്തി ഏൽപിക്കുകയും ചെയ്തു. കെ.എസ്.ഇ.ബി വിശദമായ എസ്റ്റിമേറ്റ് സമർപ്പിക്കുകയും ജില്ല പഞ്ചായത്ത് അംഗീകരിക്കുകയും ചെയ്തു. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഈ മാസം നടക്കും. ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, വൈസ് പ്രസിഡൻറ് റീന മുണ്ടേക്കാട്, സെക്രട്ടറി പി.ടി. ഫിലിപ്, കെ.എസ്.ഇ.ബി തിരുവനന്തപുരം എക്സി. എൻജിനീയർ ജി. രാധാകൃഷ്ണൻ നായർ, കോഴിക്കോട് അസി. എക്സി. എൻജിനീയർ അയൂബ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.