വിഷ്വൽ മീഡിയക്ക് വലിയ ചലനങ്ങൾ സൃഷ്​ടിക്കാൻ കഴിയും -ഒ. അബ്​ദുറഹ്​മാൻ

കൊടിയത്തൂർ: വിഷ്വൽ മീഡിയക്ക് ലോകത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ.അബ്ദുറഹ്മാൻ പറഞ്ഞു. വാദിറഹ്മ കാമ്പസിൽ നടക്കുന്ന വിഷ്വൽ മീഡിയ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂല്യബോധമുള്ള ആളുകളെ ഈ രംഗത്തേക്ക് കൊണ്ടുവരുകയെന്നത് കാലഘട്ടത്തി​െൻറ ആവശ്യകതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂൾ പ്രൻസിപ്പൽ യേശുദാസ്. സി. ജോസഫ്, ഗവേണിങ് ബോഡി ചെയർമാൻ കെ.സി.സി. ഹുസൈൻ, പി.പി. സുബൈർ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കുന്ന ക്യാമ്പ് ഞായറാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.