ലോക സൈക്കിൾ ദിനം: 2000 സൈക്കിൾ വിതരണം ചെയ്തു

മുക്കം: ലോക സൈക്കിൾ ദിനത്തിൽ കാരശ്ശേരി സഹകരണ ബാങ്ക് 2000 വിദ്യാർഥികൾക്ക് സൈക്കിൾ വിതരണം ചെയ്തു. ഇഷ്ടപ്പെട്ട സൈക്കിൾ വാങ്ങാൻ പലിശരഹിത വായ്പയും നൽകി. ഉജാല ബാല്യ പുരസ്കാര ജേതാവ് മുഹമ്മദ് ആസിം വെളിമണ്ണ ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. വെളിമണ്ണ ജി.എം.യു.പി സ്കൂൾ പി.ടി.എ പ്രസിഡൻറ് മുഹമ്മദ് അബ്ദു റഷീദ്, മുജീബ് വെളിമണ്ണ, കെ.വി. ബഷീർ, സഈദ് യമാനി, കണ്ടൻ പട്ടർചോല, എം.സി. സദാനന്ദൻ, ബെന്നി ആൻറണി, എ.പി. അബ്ദുൽ കരീം, മുഹമ്മദ് കക്കാട്, പ്രഭാകരൻ, മോയി തറവാട് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് ഗസീബ് ചാലൂളി സ്വാഗതവും ജനറൽ മാനേജർ എം. ധനീഷ് നന്ദിയും പറഞ്ഞു. തൊഴിലാളി റാലി നടത്തും മുക്കം: മേയ്ദിനത്തിൻ മുക്കത്ത് രാവിലെ 10 മണിക്ക് തൊഴിലാളി റാലിയും പൊതുസമ്മേളനവും നടത്താൻ മുക്കത്ത് ചേർന്ന സംയുക്ത ട്രേഡ് യൂനിയൻ തിരുവമ്പാടി ഏരിയ സംഘാടക സമിതി തീരുമാനിച്ചു. എം.വി. കൃഷ്ണൻകുട്ടി, ജോണി ഇടശ്ശേരി, ടി.കെ. സാമി, എൻ.എസ്. രവി, പി.ടി. ബാബു എന്നിവർ സംസാരിച്ചു. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പ്രഭാകരൻ മുക്കം (ചെയർ), ജോണി ഇടശ്ശേരി (കൺ), ഷാജികുമാർ (ട്രഷ) എന്നിവരെ സംഘാടക സമിതി ഭാരവാഹികളായി തെരഞ്ഞെടുത്തു. യു.പി.എസ്.എ കൂട്ടായ്മ മുക്കം: കോഴിക്കോട് ജില്ലയിൽ പുതുതായി നിലവിൽവന്ന യു.പി സ്കൂൾ അധ്യാപക തസ്തികയിലേക്കുള്ള (യു.പി.എസ്.എ 386/2014 ) ഷോർട്ട് ലിസ്റ്റി​െൻറ തുടർനടപടികളും നിയമനങ്ങളും ത്വരിതഗതിയിലാക്കുന്നതിനായി മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഫോൺ: 9048621115.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.