മോറൽ ക്യാമ്പ്​

മാങ്കാവ്: എം.എസ്.എം ദശദിന മോറൽ സ്കൂൾ സമാപിച്ചു. മതവിജ്ഞാന ക്ലാസുകളും കരിയർ ഗൈഡൻസ് ക്ലാസുകളും സംഘടിപ്പിച്ചു. 150 വിദ്യാർഥികൾ പെങ്കടുത്തു. സി. സൈതൂട്ടി, പി.കെ. സകരിയ്യ സ്വലാഹി, അഹമ്മദ് നിസാർ, ഹമീദ് പന്തീരാങ്കാവ്, അസ്ലം പൊക്കുന്ന്, ജാനിഷ് പെരുമണ്ണ, അസ്ലം, ഷമൽ പൊക്കുന്ന്, അനസ് ഒളവണ്ണ എന്നിവർ സംസാരിച്ചു. കുടുംബസംഗമം കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാങ്കാവ് യൂനിറ്റ് 'കുടുംബസംഗമം-2018' സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ ഉദ്ഘാടനം ചെയ്തു. അസി. പൊലീസ് കമീഷണർ (സൗത്ത്) കെ.പി. അബ്ദുൽ റസാഖ് മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ എം.സി. സുധാമണി, പി.പി. ഷാഹിദ, മനക്കൽ ശശി, ജില്ല ജനറൽ സെക്രട്ടറി കെ. സേതുമാധവൻ തുടങ്ങിയവർ സംസാരിച്ചു. മത്സരവിജയികൾക്കുള്ള സമ്മാനദാനം നടൻ കോഴിക്കോട് നാരായണൻ നായർ നിർവഹിച്ചു. ഡോ. പി.കെ. ബാലകൃഷ്ണൻ ക്ലാസെടുത്തു. മലബാർ െഎ ഹോസ്പിറ്റലി​െൻറ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനയും കേരള ബ്ലഡ് ഡോണേഴ്സ് ഫോറത്തി​െൻറ നേതൃത്വത്തിൽ രക്തഗ്രൂപ് നിർണയവും നടത്തി. അനുശോചിച്ചു കോഴിക്കോട്: പീപ്ൾസ് ആക്ഷൻ ഗ്രൂപ്പി​െൻറ പ്രവർത്തക സമിതി അംഗം എം.എ. ഇബ്രാഹിം റാവുത്തറി​െൻറ നിര്യാണത്തിൽ പീപ്ൾസ് ആക്ഷൻ ഗ്രൂപ്പി​െൻറ ആഭിമുഖ്യത്തിൽ ചേർന്ന യോഗം അനുശോചിച്ചു. ഡോ. കെ. മൊയ്തു, എ.കെ. ജയകുമാർ, യൂനസ് പരപ്പിൽ, ഇ.വി. ഉസ്മാൻകോയ, എം.എ. സത്താർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.