ചന്ത റോഡ് ​െറസിഡൻറ്​സ്​ കുടുംബസംഗമം

ഫറോക്ക്: ചന്ത റോഡ് െറസിഡൻറ്സ് അസോസിയേഷൻ നാലാം വാർഷികവും കുടുംബസംഗമവും മുനിസിപ്പൽ ചെയർപേഴ്സൻ പി. റുബീന ഉദ്ഘാടനം ചെയ്തു. ചുങ്കം 3 എം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻറ് കെ.എം.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ഏരിയ െറസിഡൻറ്സ് കോഓഡിനേഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സമീർ പാറക്കാട്ടിനെ ആദരിച്ചു. എഴുത്തുകാരൻ ഭാനുപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ വൈസ് ചെയർമാൻ വി. മുഹമ്മദ് ഹസൻ, കൗൺസിലർ മമ്മു വേങ്ങാട്ട്, ചന്ത ഏരിയ െറസിഡൻറ്സ് കോഓഡിനേഷൻ പ്രസിഡൻറ് കെ. മൻസൂർ, കെ. അയ്യപ്പൻ, ടി. അബ്ദുൽ റസാഖ്, കെ. കുഞ്ഞലവി എന്നിവർ സംസാരിച്ചു. സൈബർ കുറ്റകൃത്യങ്ങളെ സംബന്ധിച്ച് രംഗിഷ് കടവത്ത് ക്ലാസെടുത്തു. പി.സി. കുഞ്ഞാലൻകുട്ടി സ്വാഗതവും ടി. റാസിഖ് നന്ദിയും പറഞ്ഞു. തുടർന്ന് കുടുംബാംഗങ്ങൾ ചേർന്ന് വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു. photo chanda road resi33 ചന്ത റോഡ് െറസിഡൻറ്സ് വാർഷികവും കുടുംബസംഗമവും ഫറോക്ക് മുനിസിപ്പൽ ചെയർപേഴ്സൻ പി. റുബീന ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.