പിടിച്ചുപറി സംഘത്തിലെ നാലുപേർ പൊലീസ്​ പിടിയിൽ

കോഴിക്കോട‌്: . വെള്ളിമാട‌്കുന്ന‌് സ്വദേശി ജിനീഷ‌്(30), എൻ.ജി.ഒ ക്വാർട്ടേഴ‌്സിനുസമീപം പ്രജീഷ‌്(29), വേങ്ങേരി ചോലപ്പുറത്ത‌് ശരത‌്(27), ചെലവൂർ സ്വദേശി അക്ഷയ‌്(27) എന്നിവരാണ‌് കസബ പൊലീസി​െൻറ പിടിയിലായത‌്. മാവൂർ റോഡിലെ പുതിയ ബസ‌് സ‌്റ്റാൻഡിനു സമീപമുള്ള ബിവറേജ‌സിനുസമീപത്തു നിന്ന‌് പുൽപള്ളി സ്വദേശിയുടെ പഴ‌്സ‌് തട്ടിപ്പറിക്കുന്നതിനിടെയാണ‌് പ്രതികളെ പിടികൂടിയത‌്. ഇവരെ ചോദ്യംചെയ‌്തുവരുകയാണ‌്. രണ്ട‌് മാസത്തിനിടെ 16 പിടിച്ചുപറിക്കാരാണ് കസബ പൊലീസ‌് പരിധിയിൽ മാത്രം പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.