'ജാഗ്രതോത്സവം-2018' പരിശീലനം തുടങ്ങി േകാഴിക്കോട്: പകർച്ചവ്യാധി പ്രതിരോധത്തിെൻറ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന സ്കൂൾ വിദ്യാർഥികൾക്കുള്ള 'പ്രതിദിനം പ്രതിരോധം-ജാഗ്രതോത്സവം-2018' ദ്വിദിന ക്യാമ്പുകളുടെ െട്രയിനർമാർക്കുള്ള പരിശീലനം തുടങ്ങി. ഹരിതകേരളം മിഷെൻറ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, കുടുംബശ്രീ മിഷൻ, സാക്ഷരത മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, നഗരകാര്യ വകുപ്പ്, കില എന്നിവരുടെ സഹകരണത്തോടെയാണ് ജാഗ്രതോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. പരിസര ശുചിത്വത്തിെൻറ അഭാവത്തിൽ പൊട്ടിപ്പുറപ്പെടുന്ന രോഗങ്ങളെ പൂർണമായും ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ......................................................................................................................................... വാർഡുകളിലും നടത്തുന്ന ക്യാമ്പിൽ അഞ്ചു മുതൽ ഒമ്പതു വരെ ക്ലാസിലെ കുട്ടികളാണ് പങ്കെടുക്കുക. ദ്വിദിന ജില്ല പരിശീലനത്തിെൻറ ഉദ്ഘാടനം കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. ബാബുരാജ് നിർവഹിച്ചു. സാക്ഷരത മിഷൻ കോഒാഡിനേറ്റർ എം.ഡി വത്സല അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ കോഒാഡിനേറ്റർ പി. പ്രകാശ്, അഡീഷനൽ ജില്ല ആരോഗ്യ വകുപ്പ് മേധാവി ഡോ. ആശാദേവി, കുടുംബശ്രീ കോഒാഡിനേറ്റർ പി.സി. കവിത, ശുചിത്വ മിഷൻ കോഒാഡിനേറ്റർ സി. കബനി, കില കോഒാഡിനേറ്റർ ഇ.പി. രത്നാകരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.