ഡോക്ടർമാരുടെ സമരം: രോഗികൾ വലഞ്ഞു

കോഴിക്കോട്: ആവശ്യത്തിന് ഡോക്ടർമാെരയും ജീവനക്കാരെയും നിയമിക്കാതെ പുതുതായി തുടങ്ങിയ കുടുംബാരോഗ്യകേന്ദ്രങ്ങളിൽ സായാഹ്ന ഒ.പി ആരംഭിച്ചതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തിയ സമരം രോഗികൾക്ക് ഇരട്ടി ദുരിതമായി. ജില്ലയിൽ പ്രാഥമികാരോഗ്യ േകന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ല ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിലായി 350ഓളം ഡോക്ടർമാരാണ് സമരത്തി​െൻറ ഭാഗമായി ജോലിയിൽനിന്ന് വിട്ടുനിന്നത്. അത്യാഹിത വിഭാഗം മാത്രമാണ് എല്ലാ ആശുപത്രികളിലും പ്രവർത്തിച്ചത്. ഒ.പികളിലെത്തിയ രോഗികളിൽ പലരും നിരാശയോടെ മടങ്ങി. മറ്റു ചിലർ അത്യാഹിത വിഭാഗങ്ങളിൽ എത്തിയതോെട വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമാണ് ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തത്. ബീച്ച് ജനറൽ ആശുപത്രിയിൽ അത്യാഹിതവിഭാഗം ഒ.പിയിൽ മാത്രമാണ് ഡോക്ടർമാരുണ്ടായിരുന്നത്. മെഡിക്കൽ ഓഫിസർമാരും സർജൻസി ട്രെയ്നികളും ചേർന്നാണ് കാഷ്വാലിറ്റിയിലെത്തിയ രോഗികളെ ചികിത്സിച്ചത്. മറ്റ് ഒ.പികൾ പ്രവർത്തിക്കാത്തതിനാൽ രോഗികളും ഒപ്പമെത്തിയവരും പ്രതിഷേധവുമായി രംഗത്തെത്തി. കരാറടിസ്ഥാനത്തിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരില്ലാത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പലതും പ്രവർത്തിച്ചില്ല. ബീച്ച് ആശുപത്രിയിൽ മകളെ ഡോക്ടറെ കാണിക്കുന്നതിനായി എത്തിയ നരിക്കുനിയിലെ ഷംസുദ്ദീൻ എന്നയാൾ സമരത്തിനെതിരെ ഒറ്റയാൾ പ്രതിഷേധം നടത്തി. മുദ്രാവാക്യം വിളിക്കുകയും ആശുപത്രി വരാന്തക്ക് മുന്നിൽ രാവിലെ മുതൽ രാത്രി വരെ കുത്തിയിരിപ്പ് സമരം നടത്തുകയുമായിരുന്നു അദ്ദേഹം. അത്യാഹിത വിഭാഗത്തിൽ ബുദ്ധിമുട്ടനുഭവപ്പെടാതിരിക്കാൻ സാധാരണ ഉണ്ടാവുന്ന ഡോക്ടർമാരെ കൂടാതെ സമരത്തിൽ പങ്കെടുത്ത ചിലരും ഹാജർ രേഖപ്പെടുത്താതെ സേവനമനുഷ്ഠിച്ചെന്ന് സമരത്തിന് നേതൃത്വം നൽകുന്ന കെ.ജി.എം.ഒ.എ ജില്ല പ്രസിഡൻറ് ഡോ. സുനിൽകുമാർ പറഞ്ഞു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് അസോസിയേഷ​െൻറ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.