കശ്​മീരിലെ ബാലികയുടെ കൊല: അർധരാത്രിയിൽ പ്രതിഷേധ മാർച്ച്

കോഴിക്കോട്: കഠ്വ, ഉന്നാവ് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അർധരാത്രിയിൽ കിഡ്സൺ കോർണറിൽനിന്ന് െറയിൽേവ സ്റ്റേഷനിലേക്ക് മെഴുകുതിരി തെളിയിച്ച് മാർച്ച് നത്തി. എം.കെ. രാഘവൻ എം.പി പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദി സർക്കാറിനു കീഴിൽ ഇരട്ടനീതിയാണെന്നും ലോകത്തി​െൻറ മുമ്പിൽ ഇന്ത്യ തലകുനിച്ച സംഭവമാണ് ആസിഫയുടെ കൊലപാതകമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ രക്ഷപ്പെടുത്താനുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നീക്കം എന്തു വിലകൊടുത്തും പ്രതിരോധിക്കും. െറയിൽേവ സ്റ്റേഷൻ പരിസരത്ത് നടന്ന സംഗമത്തിൽ കെ.എം. അഭിജിത്ത്, പി.എം. നിയാസ്, കെ.വി. സുബ്രമണ്യൻ, എസ്.കെ. അബൂബക്കർ, ഹബീബ് തമ്പി, ജെയ്സൽ അത്തോളി, എം. ധനിഷ്ലാൽ, രാജേഷ് കീഴരിയൂർ, പി.പി. നൗഷീർ, വി.ടി. നിഹാൽ, രമ്യ ഹരിദാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.