കോഴിക്കോട്: ഹൃദയത്തിെൻറ അറക്കുള്ളില്‍ ഓപ്പറേഷന്‍ ഇല്ലാതെ ലീഡ്‌ലെസ് പേസ് മേക്കര്‍(മൈക്‌റ) സ്ഥാപിച്ചുള്ള ചികിത്സരീതി ഫാത്തിമ ഹോസ്പിറ്റലില്‍ നടത്തിയതായി ചീഫ് കണ്‍സൽട്ടൻറ് കാര്‍ഡിയോളജിസ്റ്റ് ഡോ. അശോകന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വടകര സ്വദേശിയായ 38കാരിക്കാണ് ചികിത്സ നല്‍കിയത്. കേരളത്തില്‍തന്നെ ഇത് മൂന്നാമതു തവണയാണ് നൂതന ചികിത്സ നടത്തിയത്. കാലിൽ കീ ഹോള്‍ വഴിയാണ് ചികിത്സ നടത്തുന്നത്. ഏറ്റവും ഭാരംകുറഞ്ഞ (1.75 ഗ്രാം) യന്ത്രമാണിത്. 13 വര്‍ഷംവരെ പ്രവര്‍ത്തിക്കും. ഹൃദയമിടിപ്പ് ഒരിക്കലും കുറയാതെ സൂക്ഷിക്കാം. നിലവില്‍ രണ്ടു മുതല്‍ മൂന്ന് ഇഞ്ചുവരെയുള്ള പേസ്‌മേക്കര്‍ നെഞ്ചിെൻറ ഭാഗത്ത് തൊലിയുടെ അടിയില്‍ സ്ഥാപിച്ച് അതില്‍ നിന്നുള്ള ലീഡ് വഴി ഹൃദയത്തിെൻറ പേശിയിലേക്ക് ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. എ.ജി.എം പി. രജനീഷും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.