വിഷു: പച്ചക്കറിവില പിടിച്ചുനിർത്തി​ തദ്ദേശ പച്ചക്കറി വിപണനം

കോഴിക്കോട്: ജില്ലയിൽ വിഷു പച്ചക്കറി വിപണികൾ സജീവമായി. തദ്ദേശ പച്ചക്കറി വിപണനം സജീവമായതിനാൽ കഴിഞ്ഞവർഷങ്ങളെ അപേക്ഷിച്ച് ഇൗ വിഷുവിന് പച്ചക്കറിവിലയിൽ കാര്യമായ കുതിപ്പുണ്ടായിട്ടില്ല. ഇതരസംസ്ഥാനത്തു നിന്ന് വരുന്ന പച്ചക്കറികളിൽ പയർ, മുരിങ്ങ എന്നിവക്കാണ് വില കൂടിയത്. മറ്റു പച്ചക്കറികൾക്ക് വലിയ വർധനയില്ല. ജില്ലയിൽ തദ്ദേശ പച്ചക്കറി വിപണി സജീവമായതും െറസിഡൻറ്സ് അസോസിയേഷനുകളടക്കം പച്ചക്കറികൃഷിയിലേക്ക് കടന്നുവന്നതും ഇപ്രാവശ്യം ഇതരസംസ്ഥാന വിപണിയെ ആശ്രയിക്കുന്നതിന് കുറവുണ്ടാക്കി. പ്രാഥമിക സഹകരണസംഘങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ, പാർട്ടി കമ്മിറ്റികൾ, ബാങ്കുകൾ തുടങ്ങിയവയും പച്ചക്കറികൃഷിയും ചന്തകളുമായി രംഗത്തുണ്ട്. കഴിഞ്ഞവർഷങ്ങളെ അപേക്ഷിച്ച് വിഷുവിപണി സജീവമല്ലെന്നാണ് പാളയത്തെ കച്ചവടക്കാർ പറയുന്നത്. നഗരങ്ങളിൽ നിന്ന് നാട്ടിൻപുറങ്ങളിലെ വിപണികളിലേക്ക് പച്ചക്കറിക്കുള്ള ആവശ്യക്കാർ കുറഞ്ഞിട്ടുണ്ടെന്ന് പാളയത്തെ മൊത്തവിതരണക്കാരും പറയുന്നു. ജില്ലയിലെ മിക്കയിടങ്ങളിലും കാർഷികവിളവെടുപ്പുകളും വിപണനവും വിഷുവിന് മുന്നോടിയായി സജീവമാണ്. കോഴിക്കോട് കോർപറേഷൻ പരിധിയിലെ 68ഒാളം കെട്ടിടങ്ങൾക്കുമുകളിൽ പച്ചക്കറികൃഷി വിജയകരമായി നടത്തുന്നുണ്ട്. സേവ് ഗ്രീൻ അഗ്രികൾചറിസ്റ്റ് കോഓപറേറ്റിവ് സൊസൈറ്റിയുടെ സഹകരണത്തിലാണ് നഗരത്തിൽ പലയിടത്തും കൃഷിയാരംഭിച്ചത്. വേങ്ങേരി സർവിസ് സഹകരണ ബാങ്ക് രൂപവത്കരിച്ച ജീവനം ഫാർമേഴ്സ് ക്ലബി​െൻറ 'വിഷരഹിത പച്ചക്കറി', കൊടുവള്ളിയിൽ വിഷുക്കണി 2018 പഴം-പച്ചക്കറി ചന്ത, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വിഷു പച്ചക്കറിച്ചന്ത, എടച്ചേരി കൃഷിഭവ​െൻറ കീഴിലുള്ള കതിർ ജൈവ പച്ചക്കറി സംഭരണ വിതരണ കേന്ദ്രം, കുറ്റ്യാടി വലകെട്ടിൽ കൃഷിവകുപ്പി​െൻറ ഇക്കോ ഷോപ്, കാരശ്ശേരി കൃഷിഭവ​െൻറ വിഷുപച്ചക്കറി ചന്ത, കൊളത്തറ ജീവനം ജൈവകൃഷി കൂട്ടായ്മയുടെ തോട്ടത്തിലെ പച്ചക്കറി വിളവെടുപ്പ്്, പുന്നശ്ശേരി കല്ലാരംകെട്ടിൽ ഒരു ഏക്കർ തരിശുഭൂമിയിൽ ജൈവരീതിയിൽ കൃഷി ചെയ്ത പച്ചക്കറികൃഷി തുടങ്ങി പല സ്ഥലങ്ങളിലും പച്ചക്കറി വിപണനം സജീവമാണ്. പൊതുകമ്പോളെത്തക്കാൾ 20 മുതൽ 30 ശതമാനം വരെ വിലക്കുറവിലാണ് വിഷുചന്തകളിൽ വിൽപന. എന്നാൽ, കോഴിക്കോട് നഗരത്തിൽ ഇപ്രാവശ്യം കാര്യമായ വിഷു പച്ചക്കറിച്ചന്തകൾ സജീവമല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.