'സ്നേഹാര്‍ദ്രം' പദ്ധതിയിലേക്ക് ഉണ്ണികുളം പഞ്ചായത്തി​െൻറ ആദ്യവിഹിതം കൈമാറി

എകരൂല്‍: 'സ്നേഹാര്‍ദ്രം കിഡ്നി രോഗികള്‍ക്കൊരു കൈത്താങ്ങ്‌' പദ്ധതിയില്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ആരംഭിക്കുന്ന ഡയാലിസിസ് സ​െൻററി​െൻറ പ്രവര്‍ത്തന ഫണ്ടിലേക്ക് ഉണ്ണികുളം പഞ്ചായത്തി​െൻറ ആദ്യവിഹിതം ഒന്ന്‍, രണ്ട്, അഞ്ച്,19 വാര്‍ഡുകളില്‍നിന്ന്‍ സമാഹരിച്ച 4,72,021 രൂപ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ഇ.ടി. ബിനോയ്‌ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭക്ക് കൈമാറി. കണ്‍വീനര്‍ ആര്‍.കെ. ഇബ്രാഹിം, ട്രഷറര്‍ കെ.കെ.ഡി. രാജന്‍, ബ്ലോക്ക് കണ്‍വീനര്‍ പി.കെ. ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.