വെള്ളമില്ല; കതിരണിഞ്ഞ നെൽപാടം കരിഞ്ഞുണങ്ങുന്നു

നന്തിബസാർ: തിക്കോടി സർവിസ് സഹകരണ ബാങ്ക് നാലേക്കർ പറോളിനടഭാഗെത്ത പാടത്തു ഇറക്കിയ നെല്ല് വിളയാറായപ്പോൾ കരിഞ്ഞുണങ്ങുന്നു. നാൽപതുവർഷമായി തരിശായിട്ടിരുന്ന പാടത്താണ് ഇവർ വിത്തിറക്കിയത്. നല്ലവിളവു ലഭിച്ചെങ്കിലും കൃഷിഭവനിൽനിന്ന് ലഭിച്ച വിത്തി​െൻറ അപാകത വിളനാശത്തിനു കാരണമായി. സാധാരണയായി 90 ദിവസംകൊണ്ടു വിളയുന്ന വിത്താണ് നൽകാറ്. എന്നാൽ, 120 ദിവസംകൊണ്ട് വിളയുന്ന വിത്താണ് ലഭിച്ചത്. കൃത്യമായി ജലസേചനസൗകര്യമില്ലാത്തതും കൃഷി കരിഞ്ഞുണങ്ങാൻ കാരണമാകുന്നു. കൂരാച്ചുണ്ട് ഭാഗത്തുനിന്ന് ട്രില്ലർ, ട്രാക്ടർ എന്നിവ കൊണ്ടുവന്നാണ് ഇവിടെ നിലമൊരുക്കിയത്. കനാലിൽ ഇടക്കു വെള്ളം വരാറുണ്ടങ്കിലും ഇവിടെയെത്താറില്ല. അകലാപ്പുഴയിൽനിന്നു തോടുവഴി വെള്ളമെത്തിക്കാനുള്ള സംവിധാനമൊരുക്കുകയാണെങ്കിൽ പരിധിവരെ പ്രശ്നത്തിനുപരിഹാരമാകും. അടുത്തവർഷം വിപുലമായി കൃഷിയിറക്കാൻ ആഗ്രഹമുണ്ടങ്കിലും ഇങ്ങനെയായാൽ കൃഷി ഇറക്കാൻ പ്രയാസമാകുമെന്നു കർഷകനും ബാങ്ക് ഡയറക്ടറുമായ രാജീവൻ കോടല്ലൂർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.