ഡി.വൈ.എഫ്.​െഎ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കോഴിക്കോട്: യു.പി, കശ്മീര്‍ കൂട്ട ബലാത്സംഗ കേസുകളിലെ പ്രതികളെ സംരക്ഷിക്കുന്ന ബി.ജെ.പി സര്‍ക്കാറുകള്‍ക്കെതിരെ ഡി.വൈ.എഫ്.െഎ ജില്ല കമ്മിറ്റി മിഠായിത്തെരുവില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് വി. വസീഫ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.െഎ അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രേട്ടറിയേറ്റംഗം എസ്.കെ. സജീഷ്, സംസ്ഥാന കമ്മിറ്റിയംഗം പി. ഷിജിത്ത് എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി പി. നിഖില്‍ സ്വാഗതവും എൽ.ജി. ലിജീഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.