ഇന്ത്യൻ മാധ്യമങ്ങൾ കോർപറേറ്റുകളുടെ നിയന്ത്രണത്തിൽ ^പി.എം. മനോജ്​​

ഇന്ത്യൻ മാധ്യമങ്ങൾ കോർപറേറ്റുകളുടെ നിയന്ത്രണത്തിൽ -പി.എം. മനോജ് നന്മണ്ട: വർത്തമാന ഇന്ത്യയിലെ മാധ്യമങ്ങൾ രാജ്യത്തെ കോർപറേറ്റുകളുടെ സമ്പൂർണ നിയന്ത്രണത്തിലാണെന്ന് ദേശാഭിമാനി റെസിഡൻറ് എഡിറ്റർ പി.എം. മനോജ് പറഞ്ഞു. ഭൂരിഭാഗം മാധ്യമങ്ങളും അഴിമതിയുെട ഭാഗമായിത്തീർന്നിരിക്കുന്നു. ഇൗ ജീർണത വസ്തുതകളെ തമസ്കരിക്കുന്നതിനുള്ള മത്സരത്തിലേക്കാണ് മാധ്യമങ്ങളെ നയിക്കുന്നത്. നന്മണ്ട ഫെസ്റ്റ്-2018​െൻറ ഭാഗമായുള്ള സാംസ്കാരിക സദസ്സിൽ 'വിസ്മൃതമാകുന്ന മാധ്യമധർമം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാംസ്കാരിക സദസ്സ് ജില്ല െലെബ്രറി കൗൺസിൽ സെക്രട്ടറി കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നന്മണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. മനോഹരൻ അധ്യക്ഷത വഹിച്ചു. മികച്ച ആശാ വർക്കർ ഏരത്തുകണ്ടി ൈഷബ, സംസ്ഥാന വാട്ടർപോളോ മത്സരത്തിൽ മികച്ച നേട്ടം കരസ്ഥമാക്കിയ മുഹമ്മദ് റിഷാൻ, സുബിൻ, രാമൻകുട്ടി കൊല്ലരുകണ്ടി, പ്രഭാകരൻ തടത്തുംപുറായിൽ എന്നിവരെ ആദരിച്ചു. തുടർന്ന് സുനിൽ കോേട്ടമ്പ്രത്തി​െൻറ 'ഒറ്റയാൻ' ആക്ഷേപഹാസ്യ പരിപാടിയും അരങ്ങേറി. ഫെസ്റ്റി​െൻറ അഞ്ചാം ദിവസമായ ശനിയാഴ്ച സാംസ്കാരിക സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. നാടക-സിനിമതാരം സരസ ബാലുശ്ശേരി മുഖ്യാതിഥിയാവും. 'കോഴിക്കോട് സങ്കീർത്തന'യുടെ അരങ്ങിലെ അനാർക്കലി നാടകം അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.