വില്യാപ്പള്ളിയിൽ ലീഗ്^ബി.ജെ.പി സംഘർഷം; ആറുപേർക്ക് പരിക്ക്

വില്യാപ്പള്ളിയിൽ ലീഗ്-ബി.ജെ.പി സംഘർഷം; ആറുപേർക്ക് പരിക്ക് വില്യാപ്പള്ളി: വില്യാപ്പള്ളിയിൽ ലീഗ്-ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ആറുപേർക്ക് പരിക്ക്. കശ്മീരിലും യു.പിയിലും ബലാത്സംഗ കൊല നടത്തിയവർക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി പിരിഞ്ഞു പോയ ലീഗ് പ്രവർത്തകരെ വില്യാപ്പള്ളി കൊളത്തൂർ റോഡിൽ ബി.ജെ.പി ഓഫിസിന് സമീപത്ത് െവച്ച് ചിലർ ചോദ്യം ചെയ്ത് ആക്രമിച്ചതോടെയാണ് സംഘർഷത്തിന് തുടക്കം. ശേഷം കൊളത്തൂർ റോഡിലെ ബി.ജെ.പി ഓഫിസിന് നേരെ കല്ലേറ് നടന്നു. സമീപത്തെ കടകൾക്കുനേരെയും ആക്രമണമുണ്ടായി. സംഘർഷത്തിൽ നാല് ബി.ജെ.പി പ്രവർത്തകർക്കും രണ്ട് യൂത്ത് ലീഗ് പ്രവർത്തകർക്കും പരിക്കേറ്റു. യൂത്ത് ലീഗ് പ്രവർത്തകരായ കൊളത്തൂർ ചാലിൽ റഫീഖ്(16), എൻ.എച്ച്. അഷ്റഫ്(38) എന്നിവർക്കാണ് പരിക്ക്. റഫീഖി​െൻറ തലക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ വടകര സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ ബി.ജെ.പി പ്രവർത്തകരെ വടകര ഗവ. ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇതിൽ കെ.വി. ശശിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റു മൂന്നുപേർ ചികിത്സക്ക് ശേഷം ഡിസ്ചാർജായി. സംഭവത്തിൽ പ്രതിഷേധിച്ച് വില്യാപ്പള്ളി ടൗണിൽ ശനിയാഴ്ച രാവിലെ പത്തുവരെ വ്യാപാരികളും ഉച്ചവരെ ബി.ജെ.പിയും ഹർത്താലിന് ആഹ്വാനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.