ഫാഷിസം ഇന്ത്യയെ വരിഞ്ഞു മുറുക്കുന്നു ^വെൽ​െഫയർ പാർട്ടി

ഫാഷിസം ഇന്ത്യയെ വരിഞ്ഞു മുറുക്കുന്നു -വെൽെഫയർ പാർട്ടി പേരാമ്പ്ര: സംഘ്പരിവാർ ഭരണകൂടം അധികാരത്തെ ജനാധിപത്യവിരുദ്ധതയിലേക്ക് നയിക്കുകയാണെന്നും കശ്മീരിൽ കൊല്ലപ്പെട്ട പെൺകുട്ടിയും ഉന്നാവിലെ ദലിത് പെൺകുട്ടിയും വംശീയഹത്യയുടെ ഇരകളാണെന്നും വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് എം.എം. മുഹ്യിദ്ദീൻ പറഞ്ഞു. സംഘ്പരിവാർ ഉന്മൂലനത്തിനെതിരെ പേരാമ്പ്രയിൽ നടന്ന പ്രതിഷേധസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമീൻ മുയിപ്പോത്ത്, അബ്ദുല്ല സൽമാൻ, ഷബീർ ചെറുവണ്ണൂർ എന്നിവർ സംസാരിച്ചു. പ്രതിഷേധപ്രകടനത്തിന് വി.എം. മൊയ്തു, പ്രകാശൻ എരവട്ടൂർ, മുജാഹിദ് മേപ്പയൂർ, വി.പി. അസീസ്, റൈഹാനത്ത് കാരയാട്, നൗഷാദ് മേമണ്ണിൽ എന്നിവർ നേതൃത്വം നൽകി. യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധപ്രകടനത്തിന് ആർ.കെ. മുഹമ്മദ്, എം.പി. സിറാജ്, കെ.പി. റസാഖ്, കെ.സി. മുഹമ്മദ്, സഈദ് അയനിക്കൽ, സി.കെ. ഹാഫിസ്, കൂളിക്കണ്ടി കരീം, ആർ.എം. നിഷാദ്, അമീർ വല്ലാറ്റ, പി.വി. അശ്റഫ്, പി.സി. നജീർ, കൂളിക്കണ്ടി ബശീർ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധയോഗത്തിൽ പുതുക്കുടി അബ്ദു റഹ്മാൻ, ജില്ല യൂത്ത്ലീഗ് സെക്രട്ടറി വി.പി. റിയാസ് സലാം, മൂസ കോത്തമ്പ്ര എന്നനിവർ സംസാരിച്ചു. കടിയങ്ങാട്: ചങ്ങരോത്ത് പഞ്ചായത്ത്‌ മുസ്ലിം യൂത്ത്ലീഗ് പാലേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. അലി തങ്ങൾ പാലേരി, മുഹമ്മദലി കന്നാട്ടി, ശിഹാബ് കന്നാട്ടി, ഉബൈദ് പുത്തലത്ത്, ടി.കെ. റസാഖ്, ഗഫൂർ സൂപ്പിക്കട, ഹനീഫ് പാലേരി, എൻ.എം. അൻഷിഫ്, വി.പി. ഹാരിസ്, പി. സുഹൈൽ, റഹീസ്, ലിർഷാദ്, പി. സഫ്‌വാൻ, എം. തസ്‌നീം എന്നിവർ നേതൃത്വം നൽകി. പേരാമ്പ്ര: നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്മൃതി സംഗമവും പ്രതിഷേധ ജ്വാലയും നടത്തി. രണ്ടു വയസുകാരൻ ധ്രുവ് കെ. ദാസ് മെഴുകുതിരി കൊളുത്തി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് എസ്. സുനന്ദ്, റഷീദ് പുറ്റംപൊയിൽ, ഷിജു. കെ. ദാസ്, സി.പി. സുഹനാദ്, റംഷാദ് പാണ്ടിക്കോട്, ജസ്റ്റിൻ രാജ്, ശ്രീകാന്ത് പേരാമ്പ്ര, ദാഹിം മുണ്ടിയത്ത്, അജ്മൽ ചേനായി, ഷാജഹാൻ കാരയാട്, രാഗേഷ് കടിയങ്ങാട്, ജിതിൻ മുതുകാട്, പി. പ്രഗീഷ്, കെ. അനുരാഗ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.