​െജ.ഡി.യു മെംബർമാർ പിന്തുണച്ചു; അറസ്​റ്റിലായ സി.പി.എം കൗൺസിലറുടെ അവധി അപേക്ഷ അംഗീകരിച്ചു

യു.ഡി.എഫ് ഭരണം ഒഴിയണമെന്ന് എൽ.ഡി.എഫ് നഗരസഭ ഭരണസമിതി യോഗം പ്രക്ഷുബ്ധമായി യു.ഡി.എഫ് ഭരണം തുലാസിൽ പേയ്യാളി: മനോജ് വധക്കേസിൽ സി.ബി.െഎ അറസ്റ്റുചെയ്ത സി.പി.എം നഗരസഭ കൗൺസിലർ കെ.ടി. ലിഖേഷി​െൻറ അവധി അപേക്ഷക്ക് അംഗീകാരം. വെള്ളിയാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് ചേർന്ന ഭരണസമിതി യോഗത്തിൽ ഭൂരിപക്ഷം കൗൺസിലർമാരും അവധി അപേക്ഷയെ പിന്തുണച്ചു. ജനതാദൾ-യുവി​െൻറ മൂന്ന് മെംബർമാർ പിന്തുണച്ചേതാടെയാണ് എൽ.ഡി.എഫിന് 19 പേരുടെ പിന്തുണ ലഭിച്ചത്. യു.ഡി.എഫിന് 16 പേരുടെ പിന്തുണയാണുള്ളത്. സി.ബി.െഎ അറസ്റ്റുചെയ്ത സി.പി.എം കൗൺസിലർ കെ.ടി. ലിഖേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സമരരംഗത്താണ്. എന്നാൽ, ഭരണമുണ്ടായിട്ടും കൗൺസിലറുടെ അവധി അപേക്ഷ പാസായത് യു.ഡി.എഫിന് തിരിച്ചടിയായി. ഭരണപക്ഷത്തുണ്ടായിരുന്ന ജെ.ഡി.യു മെംബർമാർ ഇടതുമുന്നണിക്കൊപ്പം നിന്നതാണ് യു.ഡി.എഫിന് വിനയായത്. അവധി അപേക്ഷ പാസായതോടെ യു.ഡി.എഫിന് ഭരണത്തിൽ തുടരാൻ ധാർമികമായി അവകാശമില്ലെന്ന് തെളിഞ്ഞതായി ഇടതുമുന്നണി പറഞ്ഞു. നഗരസഭ ഭരണം യു.ഡി.എഫ് ഒഴിയണമെന്ന് ഇടതുമുന്നണി ആവശ്യപ്പെട്ടു. 36 അംഗ ഭരണസമിതിയിൽ നേരേത്ത യു.ഡി.എഫിന് 19ഉം എൽ.ഡി.എഫിന് 17ഉം കൗൺസിലർമാരാണുണ്ടായിരുന്നത്. ജെ.ഡി.യുവിലെ മൂന്നുപേർ ഇടതുമുന്നണിക്കൊപ്പം ചേർന്നേതാടെ നിലവിൽ യു.ഡി.എഫി​െൻറ ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. അറസ്റ്റിലായ ലിേഖഷിനെ ഒഴിച്ചുനിർത്തിയാലും ഇടതുമുന്നണിക്ക് നിലവിൽ 19 പേരുടെ പിന്തുണയുണ്ടാകും. ഇതോടെ നഗരസഭ ഭരണം യു.ഡി.എഫിന് നഷ്ടമാകുമെന്ന് ഏറക്കുറെ ഉറപ്പാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.