വ്യാപാരികളും ഉദ്യോഗസ്ഥരും തമ്മിൽ തർക്കം: റേഷൻ കടകളിൽ അരിയെത്തിയില്ല

മുക്കം: റേഷൻ വ്യാപാരികളും ഉദ്യോഗസ്ഥരും തമ്മിൽ റേഷൻ സാധനങ്ങൾ തൂക്കിനൽകുന്നതിനെ ചൊല്ലിയുള്ള തർക്കം കാരണം റേഷൻ കടകളിലെ അരിവിതരണം താളംതെറ്റി. ഇക്കാരണത്താൽ മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിൽ റേഷൻ കടകളിൽ വിഷുവാഘോഷത്തിന് വിതരണംചെയ്യേണ്ട അരിയില്ല. ഇതുമൂലം ജനങ്ങൾ കഷ്ടപ്പെടുന്നു. നിലവിൽ റേഷൻ കടകളിൽ സ്റ്റോക്കുള്ള മുൻഗണന വിഭാഗത്തിൽപ്പെട്ട എ.എ.വൈ കാർഡുകൾക്ക് പകുതി റേഷൻ പോലും നൽകാനാവാതെ ബുദ്ധിമുട്ടുകയാണ്. വിഷു പ്രമാണിച്ച് എ.പി.എൽ വിഭാഗക്കാർക്ക് നൽകേണ്ട അരിയും സ്റ്റോക്കില്ല. ഇ.പോസ് മെഷിൻ തകരാറും നെറ്റ്്വർക് പ്രശ്നങ്ങളാൽ റേഷൻ വാങ്ങാനെത്തുന്നവരുടെ കൈവിരൽ പതിയാത്ത പ്രതിസന്ധിയും ദുരിതമാക്കുന്നു. പേക്ഷ ഇത്തരം കാര്യങ്ങൾ കടലാസിൽ മാത്രമൊതുങ്ങി കിടക്കുകയാെണന്ന് വ്യാപാരികൾ പരാതിപ്പെടുന്നു. മുക്കത്തു ചേർന്ന സംയുക്ത വ്യാപാരികളുടെ യോഗത്തിൽ ഇല്ലക്കണ്ടി ബഷീർ അധ്യക്ഷത വഹിച്ചു. എ.പി.അബ്ദുൽ കരീം, ടി.വി.അബ്ദുല്ല, കെ.സി.സി റസലുദ്ദീൻ, കെ.ടി.നാസർ, ജലീൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.