പൊതുശ്മശാനം ഉടൻ പ്രവർത്തനക്ഷമമാക്കണം

മുക്കം: കാരശ്ശേരി പഞ്ചായത്തിൽ എം.ഐ. ഷാനവാസ് എം.പിയുടെ തനത് ഫണ്ട് ഉപയോഗിച്ച് ഓടതെരുവിൽ പൂർത്തിയാക്കിയ പൊതുശ്മശാനം ഉടനെ പ്രവർത്തനക്ഷമമാക്കണമെന്ന് ദലിത് സംയുക്തസമിതിയോഗം ആവശ്യപ്പെട്ടു. തുറക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭം നടത്തും. ടി.ടി. കണ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. പി.എം. നാരായണൻ ഉദ്ഘാടനം ചെയ്തു. വിഷുക്കണി നാല് മണിക്ക് മുക്കം: മണാശ്ശേരി കുന്നത്ത് തൃക്കോവിൽ ക്ഷേത്രത്തിലെ വിഷുക്കണി ഞായറാഴ്ച പുലർച്ച നാല് മണിക്ക് ആരംഭിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പതിവ് പൂജകളും വിശേഷാൽ പൂജകളും ഉണ്ടായിരിക്കും. രാവിലെ 10 മണിക്ക് നട അടയ്ക്കും. കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി മുക്കം: കശ്മീരിലെ കഠ്വയിൽ പിഞ്ചുകുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നിട്ടും ബി.ജെ.പി സർക്കാർ കാണിക്കുന്ന നിസ്സംഗതക്കെതിരെ മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. എം. ടി. അഷ്റഫ്, സി.ജെ. ആൻറണി, കെ.ടി. മൻസൂർ, ജോസ് പള്ളിക്കുന്നേൽ, ഫ്രാൻസിസ് മുക്കിലിക്കാട്, എൻ. അപ്പുക്കുട്ടൻ മാസ്റ്റർ, ടി.ടി. സുലൈമാൻ, സജീഷ് മുത്തേരി, പി.വി. സുരേന്ദ്രലാൽ, അഡ്വ. ഷിബു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.