സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ പ്രതിഷേധം

നരിക്കുനി: കൊല്ലപ്പെട്ട കശ്മീരി ബാലികക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നരിക്കുനിയില്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം വേറിട്ടതായി. കറുത്ത റിബണ്‍ ഉപയോഗിച്ച് വായ് മൂടിക്കെട്ടിയും പ്ലക്കാര്‍ഡുകളേന്തിയുമായിരുന്നു പ്രകടനം. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അണിനിരന്നു. പടനിലം റോഡില്‍നിന്ന് ആരംഭിച്ച പ്രകടനം ബസ്സ്റ്റാൻഡ് പരിസരത്ത് പൊതുയോഗത്തോടെ സമാപിച്ചു. പി.സി. മുഹമ്മദ്, പി ശശീന്ദ്രന്‍ മാസ്റ്റർ, അബു കൊല്ലരക്കല്‍, സലിം നരിക്കുനി, ഫസല്‍ മുഹമ്മദ്, പി.എം. ഹാരിസ്, ഇഖ്ബാല്‍ മാസ്റ്റര്‍, കുഞ്ഞിരായിന്‍, കെ.പി. രാഹുല്‍, നൗഷാദ് നരിക്കുനി, കടന്നലോട്ട് സിദ്ദീഖ്, എ.പി. റിയാസ്, ശംസുദ്ദീന്‍ മേലേപ്പാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. വേനൽ മഴയിൽ കൊടിയത്തൂരിൽ കൃഷി നശിച്ചു കൊടിയത്തൂർ: കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ കൊടിയത്തൂരിൽ വ്യാപക കൃഷിനാശം. വെള്ളിയാഴ്ച പുലർച്ചെ നാലോടെ പെയ്ത മഴയിലും കാറ്റിലുമാണ് വാഴകൾക്കും പച്ചക്കറികൾക്കുമാണ് നാശം വിതച്ചത്. പുത്തൻവീട്ടിൽ അബ്ദുൽ കരീം, റഷീദ് മൂലയിൽ, പി.വി. ഇമ്പിച്ചാലി, റഷീദ് ചാലക്കൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള, വാഴ, പച്ചക്കറി എന്നീ കൃഷികൾക്കാണ് നാശം സംഭവിച്ചത്. narikkuni social Photo: കഴിഞ്ഞ ദിവസത്തെ മഴയിലും കാറ്റിലും നശിച്ച പുത്തൻവീട്ടിൽ അബ്ദുൽ കരീമി​െൻറ വാഴകൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.