നഗരത്തിൽ കോളനികളിൽ കഴിയുന്നവർക്ക്​​ വിഷു കഴിഞ്ഞാൽ ഫ്ലാറ്റിലേക്ക്​ മാറാം

കോഴിക്കോട്: നഗരത്തിൽ വിവിധ കോളനികളിൽ കഴിയുന്നവർക്ക് ആശ്വാസമായി കല്ലുത്താൻകടവ് ഫ്ലാറ്റ് സമുച്ചയം അവസാന മിനുക്ക് പണിയിൽ. കല്ലുത്താൻ കടവ് കോളനിയുടെയും തൊട്ടടുത്ത് പഴയ ജില്ല ആയുർേവദ ആശുപത്രിയുടെയും നാലേകാൽ ഏക്കറോളം സ്ഥലത്ത് നഗരസഭ പണിത ബഹുനില ഫ്ലാറ്റാണ് അന്തേവാസികൾക്കായി വിഷുവിന് ശേഷം മേയ് മുതൽ അനുവദിച്ച് തുടങ്ങുക. പെയിൻറിങ്ങ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. വൈദ്യുതിസംബന്ധമായ പണികളും തീരാനുണ്ട്. കല്ലുത്താൻ കടവിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ പണിയുന്ന പച്ചക്കറി മാർക്കറ്റി​െൻറ ഭാഗമായാണ് ഫ്ലാറ്റ് സമുച്ചയം. കല്ലുത്താൻ കടവിന് പുറമെ നടക്കാവ്, രാജാജി റോഡിൽ സ്േറ്റഡിയത്തിന് സമീപമുള്ള കോളനികളിൽ കഴിയുന്ന കുടുംബങ്ങളും പുതിയ ഫ്ലാറ്റിലേക്ക് മാറും. ഇൗ കോളനികളിലുള്ളവരുടെ ദുരിതജീവിതം ഇന്നും നഗരത്തിന് നാണക്കേടായി തുടരുകയാണ്. കല്ലുത്താൻകടവിലെയും രാജാജി റോഡിലെയും ചേരികളിൽ പാർക്കുന്നവർക്കും മുതലക്കുളത്ത് നിന്ന് വെസ്റ്റ്ഹിൽ ചുങ്കത്തേക്ക് താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചവർക്കും വേണ്ടിയുള്ള കെട്ടിടസമുച്ചയം എം. ഭാസ്കരൻ മേയറായിരുന്നപ്പോഴാണ് പ്രഖ്യപിച്ചത്. മൊത്തം 146 കുടുംബങ്ങൾക്കായി ഫ്ലാറ്റ് സമുച്ചയവും പച്ചക്കറി മാർക്കറ്റും ഷോപ്പിങ് കോംപ്ലക്സും 60 കോടി ചെലവിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ പണിയുന്നതാണ് പദ്ധതി. സർക്കാർ സ്ഥലത്ത് കെട്ടിടങ്ങൾ പണി തീർത്ത് 30 കൊല്ലം ഉപയോഗിച്ച് കോർപറേഷന് തന്നെ കൈമാറണമെന്നാണ് കരാർ. കോളനിവാസികളുടെ ഫ്ലാറ്റുകൾ ആദ്യം പണിയണമെന്നും ധാരണയുണ്ടായിരുന്നു. എന്നാൽ, പഴയ ആയുർേവദ ആശുപത്രി സ്ഥലത്തെ ഷോപിങ് കോംപ്ലക്സ് കെട്ടിടത്തി‍​െൻറയും ഫ്ലാറ്റി​െൻറയും പണി മാത്രമാണ് ഇതു വരെ തുടങ്ങാനായത്. പല കാരണങ്ങളാൽ ഫ്ലാറ്റ് പണി നീണ്ടു പോയി. കല്ലുത്താൻകടവ് ചേരി പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന വ്യാപാര-ഫ്ലാറ്റ് സമുച്ചയത്തിന് കോർപറേഷൻ ഏൽപിച്ച കരാറുകാരൻ മാറിയെന്ന ആരോപണം ഇതിനിടെ ഉയർന്നു. കൗൺസിലി​െൻറ അംഗീകാരത്തോടെ കൈമാറ്റം ചെയ്യേണ്ട കരാർ ജോലി അധികൃതർ അറിയാതെ കൈമാറിയെന്നായിരുന്നു ആരോപണം. 2009ൽ തുടങ്ങിയ സമുച്ചയത്തി​െൻറ നിർമാണജോലിക്കായി ബംഗളൂരു ആസ്ഥാനമായ കമ്പനിക്കാണ് കരാർ നൽകിയത്. എന്നാൽ, പിന്നീട് ഇവർ കല്ലുത്താൻകടവ് െഡവലപ്മ​െൻറ് സൊസൈറ്റി എന്ന കമ്പനിക്ക് കരാർ കൈമാറുകയായിരുന്നു. സ്പെഷൽ െപ്രാജക്ട് വെഹിക്കിൾ (എസ്.പി.വി) പദ്ധതി പ്രകാരം ടെൻഡറെടുക്കുന്ന കരാറുകാരന് ജോലി മറ്റൊരാൾക്ക് കൈമാറാൻ അനുമതിയുണ്ടെങ്കിലും കോർപറേഷൻ കൗൺസിലി​െൻറ അംഗീകാരത്തോടെയേ ഇതു ചെയ്യാനാവൂ. ഫ്ലാറ്റ് സമുച്ചയം, പാർക്കിങ് പ്ലാസ ഉൾപ്പെടുന്ന വ്യാപാരസമുച്ചയം, പച്ചക്കറി മാർക്കറ്റ് എന്നിവ തുടങ്ങാനായിരുന്നു പദ്ധതിയെങ്കിലും ഫ്ലാറ്റ് സമുച്ചയം നിർമിക്കുന്നതിന് മുൻഗണന നൽകാതെ പച്ചക്കറി മാർക്കറ്റാണ് ആദ്യം നിർമിച്ചതെന്നും ആരാപണം ഉയർന്നു. എന്നാൽ സ്റ്റാൻഡിങ് കൗൺസിൽ നിർദേശിച്ച പ്രകാരമാണ് ഇത്തരമൊരു വ്യവസ്ഥ വന്നതെന്നായിരുന്നു നഗരസഭയുടെ വിശദീകരണം. ഇങ്ങനെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കല്ലുത്താൻ കടവ് ഫ്ലാറ്റ് യാഥാർഥ്യമാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.