ചുരം ഏഴാം വളവിലെ സംരക്ഷണഭിത്തി തകർന്നു

ഈങ്ങാപ്പുഴ: നിർമാണം പൂർത്തീകരിച്ച് രണ്ടു മാസം പിന്നിടും മുമ്പ് താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ നിർമിച്ച സംരക്ഷണഭിത്തി തകർന്നു. അശാസ്ത്രീയമായ നിർമാണംമൂലം ലോറി, ബസ് പോലുള്ള വലിയ വാഹനങ്ങളുടെ പിൻഭാഗം തട്ടിയാണ് ഭിത്തി തകർന്നത്. ചുരത്തിനെക്കുറിച്ചോ വാഹനങ്ങളുടെ ഗതിവിഗതികളെക്കുറിച്ചോ വേണ്ടത്ര അവബോധവും സാങ്കേതിക അറിവും ഇല്ലാതെ നിർമിച്ചതാണ് സംരക്ഷണ ഭിത്തി തകരാൻ കാരണമെന്ന് ആക്ഷേപമുണ്ട്. ക്യാപ്ഷൻ churam 8 ചുരം ഏഴാം വളവിൽ തകർന്ന സംരക്ഷണഭിത്തി തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി വിജിലൻസ് അന്വേഷിക്കണം -യൂത്ത് ലീഗ് മാർച്ച് ഈങ്ങാപ്പുഴ: പുതുപ്പാടി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്ന് എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ പഞ്ചായത്ത് ഓഫിസ് മാർച്ച് നടത്തി. അഴിമതി വ്യക്തമായി ബോധ്യപ്പെട്ടതിനാൽ ഉദ്യോഗസ്ഥരെ മാത്രം പഴിചാരി രക്ഷപ്പെടാൻ അനുവദിക്കില്ല. നഷ്ടപ്പെട്ട പണം തൊഴിലാളികൾ പഞ്ചായത്തിൽ തിരിച്ചടിച്ചിട്ടുണ്ടെങ്കിലും എല്ലാ പ്രതികളെയും കണ്ടെത്തി നിയമ നടപടി സ്വീകരിക്കണം. പണം തിരിച്ചടച്ചതുകൊണ്ട് ചെയ്‌ത കുറ്റം ഇല്ലാതാവുന്നില്ലെന്നും അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ഒന്നാം വാർഡ് മെംബറെ തട്ടിപ്പുകാർ മാതൃകയാക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മാർച്ചിന് മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് കെ.പി. സുനീർ, പി.കെ. നംഷീദ്, കെ.ടി. ഷമീർ, മുത്തു അബ്ദുസലാം, കെ.സി. ശിഹാബ്, എം.പി. ഫിയാസ്, റഷീദ് മലപുറം, പി.വി. നൗഷാദ്, നൗഫൽ അടിവാരം. ബാബു കാക്കവയൽ, ഷംനാദ് എം. താജു അടിവാരം, അസ്നിൽ, സുനീർ കരിമ്പയിൽ, ഹർഷാദ് മലപുറം എന്നിവർ നേതൃത്വം നൽകി തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി; കോൺഗ്രസ് ധർണ നടത്തി ഈങ്ങാപ്പുഴ: പുതുപ്പാടി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെയും അഴിമതിക്ക് നേതൃത്വം നൽകിയ ഒമ്പതാം വാർഡ് അംഗത്തി​െൻറ രാജിയും ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്തി. പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉപയോഗയോഗ്യമായ പഴയ കിണർ പുതുതായി നിർമിച്ചതാണെന്ന് കാണിച്ച് മാർച്ച് 13 ലെ പ്രോജക്ട് മീറ്റിങ്ങിൽ സ്ഥലത്തില്ലാതിരുന്ന വാർഡ് മെംബർ ബീന തങ്കച്ച​െൻറ അധ്യക്ഷതയിൽ യോഗം ചേർന്നതായി വ്യാജ മസ്റ്റർ റോൾ തയാറാക്കി. മാർച്ച് 23ന് മോണിറ്ററിങ് റിപ്പോർട്ടിൽ വാർഡ് മെംബറുടെ ഒപ്പ് രേഖപ്പെടുത്താനായി കൊടുത്തപ്പോൾ സംശയം തോന്നിയ മെംബർ രേഖകൾ പരിശോധിച്ചപ്പോഴാണ് വൻ തട്ടിപ്പ് പുറത്തറിഞ്ഞത്. എസ്റ്റിമേറ്റിൽ 60,000 രൂപയുടെ ബില്ലും വൗച്ചറും തയാറാക്കി എംബുക്കിൽ തുക രേഖപ്പെടുത്തി പണം തൊഴിലാളികളുടെ പേരിൽ വ്യാജ ഒപ്പിട്ട് പിൻവലിക്കാനാണ് ശ്രമം നടത്തിയത്. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ധർണയിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു. കെ.പി.സി.സി മെംബർ എ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ബിജു താന്നിക്കാകുഴി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സെക്രട്ടറി വി.കെ. ഹുസൈൻകുട്ടി, ആയിഷക്കുട്ടി സുൽത്താൻ, വി.ഡി. ജോസഫ്, ഷാഫി വളഞ്ഞപാറ, ഒതയോത്ത് അഷ്‌റഫ്, രാജേഷ് ജോസ്, പി.കെ. സുനീർ, സഹീർ എരഞ്ഞോണ, ബീന തങ്കച്ചൻ, ഷിജു ഐസക്, നംഷീദ്, അംബിക മംഗലത്ത്, പി.കെ. മജീദ്, പി.കെ. സുകുമാരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.