അധ്യാപക നിയമനം: നടപടികൾ ത്വരിതപ്പെടുത്തണമെന്ന്​

കോഴിക്കോട്: അടുത്ത അധ്യയനവർഷാരംഭത്തിൽ തന്നെ സർക്കാർവിദ്യാലയങ്ങളിലെ അധ്യാപകഒഴിവുകൾ നികത്തുന്നതിനുള്ള നടപടികൾ പി.എസ്.സി ത്വരിതപ്പെടുത്തണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് (കെ.പി.എസ്.ടി.എ) റവന്യൂ ജില്ല പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. എൽ.പി, യു.പി വിഭാഗങ്ങളിലായി 300ഒാളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യു.പി.എസ്.എ ഷോർട്ട്ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുകയും എൽ.പി.എസ്.എ മെയിൻ ലിസ്റ്റ് തയാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. എൻ.പി. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. എൻ. ശ്യാംകുമാർ അധ്യക്ഷത വഹിച്ചു. ടി. അശോക്കുമാർ, വി.കെ. രമേശൻ, ഷാജു പി. കൃഷ്ണൻ, എം.കെ. കുഞ്ഞമ്മദ്, ടി.കെ. പ്രവീൺ, കെ.എം. മണി, സുേരഷ്ബാബു എടക്കുടി, പി.പി. രാജേഷ്, ടി.ടി. ബിനു, രഞ്ജിത്കുമാർ, പി.പി. രാമചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.