പെൺകുട്ടികൾക്കെതിരായ അതിക്രമം; ശിക്ഷ ഉറപ്പാക്കണം

പെൺകുട്ടികൾക്കെതിരായ അതിക്രമം; ശിക്ഷ ഉറപ്പാക്കണം തിരുവമ്പാടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്കുനേരെ ഭീകരമായ അതിക്രമങ്ങൾ കാണിക്കുന്ന കുറ്റവാളികൾക്കെതിരെ മാത്യകപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത കമ്മിറ്റി ആവശ്യപ്പെട്ടു. കശ്മീരിൽ എട്ടു വയസ്സു മാത്രം പ്രായമായ പെൺകുട്ടിയെ ക്രൂരമായ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയരെ രക്ഷപ്പെടാൻ അനുവദിക്കരുത്. ഉത്തർപ്രദേശിലെ ഉന്നാവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ എം.എൽ.എ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലും ശക്തമായ ശിക്ഷ ഉറപ്പാക്കണം. രൂപത പ്രസിഡൻറ് ബേബി പെരുമാലിൽ അധ്യക്ഷത വഹിച്ചു. ഫാ.െസബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, ഡോ.ചാക്കോ കാളംപറമ്പിൽ, ആൻറണി കളത്തൂപറമ്പിൽ, ജോസ് തോമസ്, തോമസ് മുണ്ടപ്ലാക്കൽ, ബേബി കിഴക്കേഭാഗം, ബെന്നി ജോൺ ഇടത്തിൽ, അനീഷ് വടക്കേൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.