അർധരാത്രിയിൽ വീടിനുനേരെ കല്ലേറ്​; ജനൽചില്ലും കാറും തകർന്നു

എലത്തൂർ: അർധരാത്രിയിൽ വീടിനുനേരെ കല്ലേറ്. പുറക്കാട്ടിരി പാലോറമല ജങ്ഷനുസമീപം കിഴക്കെകുനിയിൽ അച്യുത​െൻറ വീടിനുേനരെയാണ് അജ്ഞാതർ വെള്ളിയാഴ്ച പുലർച്ചെ കല്ലെറിഞ്ഞത്. കല്ലേറിൽ വീടി​െൻറ മുൻഭാഗത്തെ രണ്ട് ജനൽച്ചില്ലുകളും കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന മാരുതി കാറി​െൻറ പിൻഭാഗത്തെ ജനൽച്ചില്ലും തകർന്നു. പുലർച്ചെ 1.30നായിരുന്നു സംഭവം. പ്രദേശത്ത് സാമൂഹികവിരുദ്ധരുടെ വിളയാട്ടം വർധിച്ചുവരുന്നതായി നേരേത്ത പരാതി ഉയർന്നിരുന്നു. ഇരുട്ടാകുന്നതോടെ വിവിധ ഭാഗങ്ങളിൽനിന്ന് ചിലർ തമ്പടിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നു. എലത്തൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് എസ്.െഎ കെ. മുരളീധരൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.