കേരളത്തിലെ റേഷൻ വിതരണം: സർക്കാർ അവതാളത്തിലാക്കി -അഡ്വ. ടി. സിദ്ദീഖ്

മുക്കം: കേരളത്തിലെ ഇടതുഭരണം റേഷൻ വിതരണത്തെ അവതാളത്തിലാക്കിയിരിക്കയാണന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് മുക്കത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ആഘോഷവേളകളിൽ കേരളത്തിന് ലഭിക്കാറുള്ള സ്പെഷൽ േക്വാട്ട ലഭിച്ചില്ല എന്നുമാത്രമല്ല, ഉള്ള അരി പോലും വിതരണം ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. യു.ഡി.എഫ് ഭരിക്കുമ്പോൾ എ.പി.എൽ വിഭാഗത്തിന് ഒമ്പത് കിലോഗ്രാം അരി നൽകിയിരുന്നു. എൽ.ഡി.എഫ് ഭരണത്തിൽ അത് ഒരു കിലോഗ്രാമായി. അതുപോലും നൽകാൻ ഇപ്പോൾ സർക്കാറിനാകുന്നില്ല. വിഷുവിന് ജനങ്ങളെ പട്ടിണിക്കിടാനുള്ള തയാറെടുപ്പിലാണ് ഇടതുമുന്നണി. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഏപ്രിൽ 24ന് മണ്ഡലം തലത്തിൽ ധർണ നടത്തും. പിഞ്ചുബാലികയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതി​െൻറ പേരിൽ ലോക രാഷ്ട്രങ്ങൾക്കുമുന്നിൽ ഭാരതത്തെ അപമാനിച്ച മോദി സർക്കാറി​െൻറ പിടിപ്പുകേടിനെതിരെ ഏപ്രിൽ 17ന് പ്രതിഷേധ ദിനമാചരിക്കും. വാർത്തസമ്മേളനത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എം.ടി. അഷറഫും പങ്കെടുത്തു. ലോക സൈക്കിൾ ദിനത്തിൽ: സൈക്കിൾ മേള മുക്കം: ലോക സൈക്കിൾ ദിനമായ ഏപ്രിൽ 19ന് കാരശേരി സർവിസ് സഹകരണ ബാങ്ക് രണ്ടായിരം കുട്ടികൾക്ക് സൈക്കിൾ വാങ്ങാൻ വായ്പ നൽകുന്നു. ആവശ്യക്കാർക്ക് പലിശയില്ലാതെയാണ് സൈക്കിൾ വായ്പ. അപേക്ഷകർക്ക് ഇഷ്ടമുള്ള സൈക്കിൾ വാങ്ങാൻ വായ്പ ഉപയോഗിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.