ട്രസ്​റ്റ്​ പ്രസിഡൻറിനെ ക്വട്ടേഷൻ നൽകി വധിക്കാൻ ശ്രമമെന്ന് പരാതി

താമരശ്ശേരി: എളേറ്റിൽ ടൗൺ ജുമാമസ്ജിദ് ട്രസ്റ്റ് പ്രസിഡൻറ് അണ്ടിക്കുണ്ടിൽ മുഹമ്മദ് റാസിക്കിനെ ക്വട്ടേഷൻ നൽകി വധിക്കാൻ ശ്രമമെന്ന് പരാതി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ടെന്ന് റാസിക് പറഞ്ഞു. റാസിക്കി​െൻറ പിതാമഹൻ അണ്ടിക്കുണ്ടിൽ മൊയ്തീൻ അധികാരി എളേറ്റിൽ ടൗണിൽ സ്വന്തം സ്ഥലത്ത് സ്ഥാപിച്ച ജുമാമസ്ജിദി​െൻറ നിയന്ത്രണം ൈകയാളുന്നത് എളേറ്റിൽ ഇസ്ലാമിക് സർവിസ് ട്രസ്റ്റ് ആണ്. ട്രസ്റ്റി​െൻറ ഇപ്പോഴത്തെ പ്രസിഡൻറാണ് റാസിക്. കുത്സിത ശ്രമങ്ങളിലൂടെ പള്ളിയുടെ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള വഖഫ് ബോർഡിലും കോടതിയിലും ചിലർ കള്ളക്കേസ് ഫയൽ ചെയ്യുകയും അത് വിജയിക്കാതെ വന്നപ്പോൾ തന്നോട് വൈരാഗ്യം കാണിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ്. തന്നെ വകവരുത്തി പള്ളിയുടെ ഭരണം പിടിച്ചെടുക്കാൻ പണവും സ്വാധീനവും ഉപയോഗിച്ച് ചിലർ ശ്രമിക്കുകയാണെന്നും മൂന്നുതവണ ക്വട്ടേഷൻ സംഘത്തെ ഏൽപിച്ച് തന്നെ ഇല്ലാതാക്കാൻ ശ്രമമുണ്ടായെന്നും റാസിക് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മാസങ്ങൾക്കുമുമ്പ് ദേശീയപാതയിൽ താമരശ്ശേരിക്കടുത്ത് വട്ടക്കുണ്ട് വളവിനു സമീപംവെച്ച് ഓട്ടോറിക്ഷയിൽ വാനിടിപ്പിച്ച് തന്നെ കൊല്ലാൻ ശ്രമം നടന്നു. ഈ സംഭവത്തിൽ തലക്കും വാരിയെല്ലുകൾക്കും ഗുരുതരമായി പരിക്കേൽക്കുകയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആഴ്ചകളോളം ചികിത്സിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. നീതി ലഭ്യമാക്കണമെന്നും തനിക്കും കുടുംബത്തിനും സ്വത്തുക്കൾക്കും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ടാണ് അധികാരികൾക്ക് പരാതി നൽകിയിട്ടുള്ളതെന്ന് എ.കെ. ബാപ്പു എന്നറിയപ്പെടുന്ന മുഹമ്മദ് റാസിക് പറഞ്ഞു. വട്ടക്കുണ്ട് മഹല്ല് കുടുംബ സംഗമം നാളെ താമരശ്ശേരി: വട്ടക്കുണ്ട് മഹല്ല് കുടുംബ സംഗമം വിപുലമായ പരിപാടികളോടെ നാളെ നടക്കും. വട്ടക്കുണ്ട് ജുമാമസ്ജിദിനു സമീപം പ്രത്യേകം സജ്ജീകരിച്ച വേദിയിൽ രാവിലെ ഒമ്പതു മുതൽ അഞ്ചു വരെയാണ് പരിപാടി. മഹല്ലിലെ ആയിരത്തഞ്ഞൂറോളം പേർ പങ്കെടുക്കുന്ന പരിപാടിയിൽ കുടുംബ സംഗമം, വിവിധ വിഷയങ്ങളിൽ പഠന ക്ലാസ്, ആദരിക്കൽ എന്നിവ നടക്കും. മഹല്ല് ഖാദി പി.കെ. കുഞ്ഞിക്കോയ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. കശ്മീരി ബാലികയുടെ കൊല: പ്രതിഷേധ പ്രകടനം നടത്തി താമരശ്ശേരി: കശ്മീരി ബാലികയെ അതി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഘ്പരിവാർ പൊലീസ് കൂട്ടുകെട്ടിനെതിരെ എസ്.ഡി.പി.ഐ താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡൻറ് സിറാജ് തച്ചംപൊയിൽ, സെക്രട്ടറി മുഹമ്മദ് റാഫി, നൗഫൽ വാടിക്കൽ, നസീർ കോരങ്ങാട്, സാഹിദ് ചാലക്കര, വാഹിദ് കാരാടി നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.