അപകടക്കെണിയൊരുക്കി സി.എച്ച്​ മേൽപാലം; കോൺക്രീറ്റ്​ അടർന്നുവീഴ​ുന്നത്​ പതിവാകുന്നു

കോഴിക്കോട്: കച്ചവടക്കാർക്കും യാത്രക്കാർക്കും അപകട ക്കെണിയൊരുക്കി സി.എച്ച് മേൽപാലം. പാലത്തിൽ നിന്ന് കോൺക്രീറ്റ് പാളികൾ പതിവായി അടർന്നുവീഴുന്നത് പാലത്തിനുതാഴെയുള്ള കച്ചവടക്കാർക്കും യാത്രക്കാർക്കും ഭീഷണിയായിരിക്കുകയാണ്. പാലത്തി​െൻറ മുകളിലെ നടപ്പാതയിലെ സ്ലാബും കൈവരികളും തകർന്നിട്ടുണ്ട്. കൃത്യമായ അറ്റകുറ്റപ്പണി നടത്താത്തതാണ് പാലത്തി​െൻറ ദുരവസ്ഥക്ക് കാരണമെന്നാണ് ആക്ഷേപം. കഴിഞ്ഞ ശനിയാഴ്ച രാവിലെ പാലത്തി​െൻറ തെക്കുവശത്ത് 10 മീറ്ററോളം നീളത്തിലാണ് കോൺക്രീറ്റ് പാളികൾ പതിച്ചത്. ആ സമയം പാലത്തി​െൻറ താഴെയുള്ള റോഡിലൂെട കടന്നുപോയ യാത്രക്കാർ ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. നിേത്യന നൂറുകണക്കിനാളുകളാണ് സമീപത്തെ കടകളിലേക്കും വീടുകളിലേക്കും പാലത്തിനുതാഴെ ഇരുവശത്തുമുള്ള റോഡിലൂെട സഞ്ചരിക്കുന്നത്. അമ്പതോളം കടകളും ഇവിടെയുണ്ട്. പല സമയത്തും കോൺക്രീറ്റ് അടർന്നുവീഴുേമ്പാൾ തലനാരിഴക്കാണ് പലരും രക്ഷപ്പെടുന്നത്. പാലത്തി​െൻറ പല ഭാഗങ്ങളിലും തുരുമ്പിച്ച കമ്പികൾ പറുത്തു കാണാം. ഇൻകം ടാക്സ് ഒാഫിസിനുസമീപത്തുള്ള പാലത്തിനു താഴെയും വലിയ കോൺക്രീറ്റ് പാളികൾ നിലത്തു വീണിട്ടുണ്ട്. സമീപത്തെ വ്യാപാരികൾ പി.ഡബ്ല്യു.ഡി അധികൃതരെ വിവരമറിയിച്ചതിനെതുടർന്ന് അവിടെ കയർ കെട്ടി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ. വർഷങ്ങൾക്ക് മുേമ്പ പാലം അറ്റകുറ്റപ്പണി നടത്താമെന്ന ആവശ്യവുമായി വ്യാപാരികൾ രംഗത്തു വന്നിരുന്നുവെങ്കിലും പി.ഡബ്യൂ.ഡി ഉേദ്യാഗസ്ഥരെത്തി അളവെടുത്ത് പോയതല്ലാതെ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല. എന്നാൽ, റെയിൽവേപാളത്തിനു മുകളിലുള്ള പാലത്തി​െൻറ ഭാഗങ്ങൾ ഒാരോ വർഷം കൂടുേമ്പാഴും റെയിൽവേ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താറുണ്ട്. പാലത്തിനു മുകളിലൂടെ വലിയ വാഹനങ്ങൾ പോകുേമ്പഴാണ് കോൺക്രീറ്റ് പാളികൾ കൂടുതൽ ഇളകുന്നതെന്ന് വ്യാപാരികൾ പറയുന്നു. 1983ലാണ് പാലം വാഹനങ്ങൾക്ക് തുറന്നു കൊടുത്തത്. ബീച്ചിലേക്ക് പോവുന്ന പ്രധാന വഴിയായതിനാൽ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസവും ഇതിലൂെട കടന്നു േപാവുന്നത്. പാലത്തി​െൻറ അടിയന്തര അറ്റക്കുറ്റപ്പണിക്കായി എക്സിക്യൂട്ടിവ് എൻജിനീയർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് പി.ഡബ്ല്യു.ഡി അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.