'വേനൽമഴ'യിൽ നനഞ്ഞ് കാടി​െൻറ മക്കൾ

കോഴിക്കോട്: ആട്ടവും പാട്ടും കളിയും ചിരിയുമായി കാടി​െൻറ മക്കളായ ഒരുകൂട്ടം കുരുന്നുകൾ ഒത്തുചേർന്നു. ഇനി രണ്ടുമാസത്തോളം അവർക്ക് ആഘോഷത്തി​െൻറ ദിനരാത്രങ്ങൾ. സത്യസായി ഓർഫനേജ് ട്രസ്റ്റ് ജില്ലഘടകത്തി​െൻറ നേതൃത്വത്തിൽ ഇൗസ്റ്റ്ഹിൽ ട്രൈബൽ ഹോസ്റ്റലിൽ ആരംഭിച്ച 'വേനൽമഴ' അവധിക്കാല ക്യാമ്പാണ് ആദിവാസികുട്ടികൾക്ക് വ്യത്യസ്ത അനുഭവമാകുന്നത്. തുഷാരഗിരി പാത്തിപ്പാറ ആദിവാസികോളനിയിലെ 20 കുട്ടികളാണ് ഉദ്ഘാടനദിവസമായ തിങ്കളാഴ്ച ക്യാമ്പിൽ പങ്കെടുത്തത്. രണ്ടാം ക്ലാസുകാരി അനുമോൾ മുതൽ ഒമ്പതാംക്ലാസ് പൂർത്തിയാക്കിയ ബിന്ദുവരെ ഇക്കൂട്ടത്തിലുണ്ട്. ചൊവ്വാഴ്ച മുതൽ ചെമ്പുകടവ് കോളനിയിൽ നിന്നുള്ള 15 പേർകൂടി എത്തുമ്പോൾ ഇവരുടെ വേനൽദിനങ്ങൾ കൂടുതൽ വർണാഭമാവും. 50 ദിവസം നീളുന്ന ക്യാമ്പിൽ പങ്കെടുക്കുന്ന അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾ ഇതേ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നവരാണ്. പാട്ട്, നൃത്തം, കരാേട്ട, ചിത്രരചന, പൂനിർമാണം, ചന്ദനത്തിരി നിർമാണം, തയ്യൽ പരിശീലനം, വിനോദയാത്ര, ബോധവത്കരണ ക്ലാസുകൾ തുടങ്ങി വ്യത്യസ്തമായ വിഭവങ്ങളുമായാണ് വേനൽക്യാമ്പ് ഒരുങ്ങിയത്. കന്യാകുമാരി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് യാത്ര. ഇതിനായി മുഴുവൻ ഫണ്ടും ചെലവഴിക്കുന്നത് സത്യസായി ട്രസ്റ്റാണ്. തുടർച്ചയായ മൂന്നാം വർഷമാണ് ഇവർ ആദിവാസികുട്ടികൾക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നത്. എല്ലാ ആഴ്ചയും കോളനി സന്ദർശിച്ച് സാമൂഹികസേവനപ്രവർത്തനങ്ങളും നടത്തുന്നു. തിങ്കളാഴ്ച ജില്ല കലക്ടർ യു.വി. ജോസ് ക്യാമ്പിലെത്തി കുട്ടികളുമായി സംവദിച്ചു. നടൻ കോഴിക്കോട് നാരായണൻ നായർ ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് ജില്ല സെക്രട്ടറി എം.എസ്. ഷാജി, ഭാര്യയും ക്യാമ്പ് കോഒാഡിനേറ്ററുമായ ബീന ഷാജി, ജില്ല ട്രൈബൽ െഡവലപ്മ​െൻറ് ഓഫിസർ സി. വിനോദ്കുമാർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ എ. ഷമീർ എന്നിവർ സംസാരിച്ചു. അധ്യാപിക അപർണ, നൃത്താധ്യാപകരായ ബ്രില്യ, സായിപ്രിയ തുടങ്ങിയവരാണ് പരിശീലനം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.