സന്തോഷി​െൻറ ആത്​മഹത്യ: ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട്​ സ്​ഥാപനം ഉപരോധിച്ചു

േചളന്നൂർ: പുളിബസാറിലെ കെ.ടി. സന്തോഷി​െൻറ ആത്മഹത്യക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കൂട്ടുവള നിർമാണ യൂനിറ്റ് ഉപരോധിച്ചു. റബർ മാർക്കറ്റിങ് ഫെഡറേഷ​െൻറ പുളിബസാറിലെ കൂട്ടുവള നിർമാണ യൂനിറ്റാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ഉപരോധിച്ചത്. ഇവിടത്തെ സൂപ്പർവൈസറായിരുന്ന സന്തോഷ് കഴിഞ്ഞ രണ്ടിന് സ്ഥാപനത്തി​െൻറ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. സ്ഥാപനത്തിലെ മാനേജറാണ് മരണത്തിന് ഉത്തരവാദികളിൽ ഒരാൾ എന്ന് കാണിക്കുന്ന കത്ത് കാക്കൂർ പൊലീസ് കണ്ടെടുത്തിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് മാർച്ച് നടത്തിയത്. ഏഴുമണിയോടെ പ്രതിഷേധക്കാർ എത്തുകയും പൂട്ടിയിട്ട സ്ഥാപനത്തി​െൻറ ഗേറ്റിന് മറ്റൊരു പൂട്ട് ഇടുകയും ചെയ്തു. സ്ഥാപനത്തി​െൻറ ഗേറ്റിനു മുകളിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടികളും മരണത്തിനുത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ നടപടികൾ ആവശ്യപ്പെട്ട് പോസ്റ്ററും സ്ഥാപിച്ചു. ബൂത്ത് കോൺഗ്രസ് പ്രസിഡൻറായിരുന്ന സന്തോഷ് 13 വർഷമായി ഇവിടെ ജോലി ചെയ്തുവരുകയാണ്. കാക്കൂർ എസ്.െഎ കെ.കെ. ആഗേഷി​െൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. മരണം സംബന്ധിച്ച് സ്ഥാപനത്തിലെ മുഴുവൻ രേഖകളും പരിശോധിക്കുമെന്നും എസ്.െഎ പറഞ്ഞു. സ്ഥാപനത്തി​െൻറ അകത്തുണ്ടായിരുന്ന ചരക്കു കയറ്റിയ ലോറി പുറത്തുവിടാൻ അനുവദിച്ചില്ല. വൈകീേട്ടാടെ പൊലീസ് നാട്ടുകാരുടെ സാന്നിധ്യത്തിൽ സ്ഥാപനത്തിൽ പരിശോധനയും നടത്തി. വാർഡ് അംഗം വി. ബാലകൃഷ്ണൻ, പി. ഭരതൻ, സി.വി. ജിതേഷ്, പി.പി. നൗഷീർ, എ. വേണുഗോപാൽ, പി. പ്രമോദ്, പി. സുമേഷ്, വി.എം. ചന്തുക്കുട്ടി, കെ.ടി. പ്രേമനാഥൻ, പി. വേലായുധൻ എന്നിവർ സംസാരിച്ചു. എൻ.പി. ബിജു, വി. ദേവദാസ്, എം. പ്രശോഭ്, എം.കെ. നിധീഷ്, കെ. വേലായുധൻ, വി.വി.ടി. പ്രേമദാസൻ, എം.കെ. പ്രഭിൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.