ജോലി വാഗ്​ദാനം ചെയ്​ത്​ പീഡനം: പിടികിട്ടാപ്പുള്ളി അറസ്​റ്റിൽ

12 വർഷം മുമ്പാണ് സംഭവം മാനന്തവാടി: ദമ്മാമിൽ ജോലി നൽകാമെന്ന് പറഞ്ഞ് വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ 12 വർഷത്തിനുശേഷം പൊലീസ് പിടികൂടി. കൊല്ലം കുരീപ്പുഴ നടക്കാവിൽ അബ്ദുൽ സലാമി(49)നെയാണ് തിരുനെല്ലി പൊലീസ് കൊല്ലത്തുവെച്ച് അറസ്റ്റ് ചെയ്തത്. തിരുനെല്ലി എസ്.ഐ ബിജു ആൻറണി, എ.എസ്.ഐ ഡി. അനിൽ, സിവിൽ പൊലീസ് ഒാഫിസർമാരായ സി.എ. പ്രസാദ്, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ ഞായറാഴ്ച രാത്രി പിടികൂടിയത്. മാനന്തവാടി കോടതി ഇയാളെ റിമാൻഡ് ചെയ്തു. 2006ലായിരുന്നു കേസിനാസ്പദമായ സംഭവം. തിരുനെല്ലി പഞ്ചായത്തിലെ വീട്ടമ്മക്ക് ദമ്മാമിൽ ജോലി നൽകാമെന്ന് പറഞ്ഞ് 25,000 രൂപ വാങ്ങിയ പ്രതി, മുംബൈയിലേക്ക് തട്ടിക്കൊണ്ടുപോവുകയും ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. മറ്റു പ്രതികളായ തൃശ്ശിലേരി സ്വദേശി മല്ലപ്പള്ളിയിൽ രത്നമ്മ, ഉള്ള്യേരി സ്വദേശി മാമങ്ങലത്ത് മീത്തൽ ഹംസക്കോയ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. MONWDL4 abdul salam അബ്ദുൽ സലാം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.