വടക്കനാട് കൊമ്പനെ കാടുകയറ്റാൻ കുങ്കിയാനയെത്തി

സുൽത്താൻ ബത്തേരി: വടക്കനാട് പ്രദേശത്ത് വ്യാപകമായി കൃഷിനാശം വിതക്കുകയും ജനങ്ങളുടെ ജീവന് ഭീഷണിയായി മാറുകയും ചെയ്ത് കൊമ്പനെ കാടുകയറ്റാൻ നടപടികളുമായി വനംവകുപ്പ്. നേരത്തെ റേഡിയോ കോളർ ഘടിപ്പിച്ചിരുന്നെങ്കിലും വടക്കനാട് കൊമ്പ​െൻറ അക്രമത്തിന് കുറവുണ്ടായിരുന്നില്ല. വടക്കനാട് കൊമ്പനെ ഉൾക്കാട്ടിലേക്ക് തുരത്തുന്നതിനായി തിങ്കളാഴ്ച കുങ്കിയാനയെ വടക്കനാട് പ്രദേശത്ത് എത്തിച്ചു. ചൊവ്വാഴ്ച കാട്ടിലേക്ക് തുരത്തുന്നതിനുള്ള നടപടികൾ ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.