കേരള കോൺഗ്രസി​െൻറ രാഷ്​ട്രീയ പ്രസക്തി വർധിച്ചു ^ജോസ്​ കെ. മാണി

കേരള കോൺഗ്രസി​െൻറ രാഷ്ട്രീയ പ്രസക്തി വർധിച്ചു -ജോസ് കെ. മാണി കോഴിക്കോട്: കേരള കോൺഗ്രസി​െൻറ രാഷ്ട്രീയ പ്രസക്തി നിലവിലെ സാഹചര്യത്തിൽ വർധിച്ചിരിക്കയാണെന്ന് പാർട്ടി വൈസ് ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. കേരള കോൺഗ്രസ്-എം ജില്ല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ രാഷ്ട്രീയ തീരുമാനം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മാത്രമായല്ല. കർഷകരുടെ വികാരങ്ങൾ മുൻനിർത്തിയാണ് പാർട്ടി നിലകൊള്ളുന്നത്. മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും സാധ്യമാകാത്ത തീരുമാനങ്ങൾ എടുത്ത പാർട്ടിയാണ് കേരള കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ടി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി.ടി. ജോസ്, മുഹമ്മദ് ഇഖ്ബാൽ, കെ.കെ. നാരായണൻ, ബേബി കാപ്പുകാട്ടിൽ, എൻ.വി. ബാബുരാജ്, പി.എം. ജോർജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.