അസഹിഷ്ണുതയുടെ രാഷ്​ട്രീയം സ്വയം വിമർശനമായി കാണണം ^കാനം രാജേന്ദ്രൻ

അസഹിഷ്ണുതയുടെ രാഷ്ട്രീയം സ്വയം വിമർശനമായി കാണണം -കാനം രാജേന്ദ്രൻ നാദാപുരം: അസഹിഷ്ണുതയുടെ രാഷ്ട്രീയം സ്വയം വിമർശനമായി രാഷ്ട്രീയ പാർട്ടികൾ കാണണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കല്ലാച്ചിയിൽ മുൻ എം.എൽ.എ കെ.ടി. കണാരൻ സ്മാരക ഹാൾ ഉദ്ഘാടനം ചെയ്ത് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ നയങ്ങൾ കൃഷിഭൂമിയിൽനിന്ന് കർഷകരെ പിൻതിരിപ്പിക്കുകയും കോർപറേറ്റുകൾക്ക് കൃഷിഭൂമികൾ സ്വന്തമാക്കാൻ സാഹചര്യമൊരുക്കുകയുമാണ് ചെയ്യുന്നത്. പാർശ്വവത്കരിക്കപ്പെടുന്നവരുടെ വേദനകൾക്കൊപ്പം പോരാടാനാണ് ഇടതുപക്ഷം നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബിനോയ് വിശ്വം, സത്യൻ മൊകേരി, സി.എൻ. ചന്ദ്രൻ, പി. ദിവാകരൻ, ടി.കെ. രാജൻ, പി. വസന്തം, എം.സി. നാരായണൻ നമ്പ്യാർ, രജീന്ദ്രൻ കപ്പള്ളി എന്നിവർ സംസാരിച്ചു. പി. ഗവാസ് സ്വാഗതം പറഞ്ഞു. ജലീൽ ചാലക്കണ്ടി സി.പി.ഐയിൽ ചേർന്നു നാരാപുരം: സി.പി.എമ്മിനോട് വിടപറഞ്ഞ വ്യാപാരി നേതാവിന് സി.പി.ഐ വേദിയിൽ ഊഷ്മള സ്വീകരണം. വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി അംഗവും വാണിമേലിലെ സി.പി.എം സഹയാത്രികനും പ്രവർത്തകനുമായ ചാലക്കണ്ടി ജലീലിനെയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പാർട്ടിവേദിയിൽ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചത്. ദീർഘകാലം സി.പി.എമ്മിൽ പ്രവർത്തിച്ച ജലീൽ കഴിഞ്ഞദിവസം പാർട്ടിയിൽനിന്ന് രാജിവെച്ചിരുന്നു. മേഖലയിൽ മറ്റു പാർട്ടികളിൽനിന്ന് വന്ന രണ്ട് പേർക്കും സ്വീകരണം നൽകി. മുൻ എം.എൽ.എ കെ.ടി. കണാരൻ അനുസ്മരണ സദസ്സിൽ വെച്ചാണ് പുതിയ അംഗങ്ങളെ സ്വീകരിച്ചത്. കഴിഞ്ഞ ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായ ജലീലി​െൻറ പുറത്തുപോക്ക് പാർട്ടിയിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. യാത്രയയപ്പ് നൽകി കുറ്റ്യാടി: സ്ഥലം മാറിപ്പോകുന്ന ഐഡിയൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ആയിഷതബസ്സുമിന് മാനേജ്മ​െൻറി​െൻറയും സ്റ്റാഫി​െൻറയും ആഭിമുഖ്യത്തിൽ യാത്രയയപ്പു നൽകി. ആർ.ഇ.ടി. ചെയർമാൻ റസാഖ് പാലേരി, ഖാലിദ് മൂസ നദ്വി, കെ.കെ. ഇബ്രാഹിം, ഇ.ജെ. നിയാസ്, വി.എം. ലുഖ്മാൻ, ഫിറോസ് എന്നിവർ സംസാരിച്ചു. റസാഖ് പാലേരി, ഖാലിദ് മൂസ നദ്വി, പി. ശാന്ത, വി.പി. റസിയ എന്നിവർ ഉപഹാരം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.