'വാർഡിനെ അവഗണിച്ചെന്ന ആരോപണം അടിസ്​ഥാനരഹിതം'

കുറ്റ്യാടി: ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡി​െൻറ വികസനകാര്യത്തിൽ മുൻ അംഗമായിരുന്ന താൻ അവഗണന കാണിച്ചതായി കുരുടിപ്പറമ്പത്ത് റോഡ് വികസന സമിതിയുടെ പേരിൽ വന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പി.കെ. സുരേഷ് വാർത്തക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വികസനപ്രവർത്തനങ്ങൾ നടത്തിയിരുന്നെന്നും തന്നോടുള്ള വ്യക്തിവിരോധമാണ് ആരോപണത്തിന് പിന്നിലെന്നും അറിയിച്ചു. വിവാദമായ കുരുടിപ്പറമ്പത്ത് റോഡുമായി ബന്ധിപ്പിക്കുന്ന മംലശ്ശേരി-ചെക്കിക്കുനി റോഡിൽ 10 ലക്ഷത്തി​െൻറയും വടയം-തേവർകണ്ടി റോഡിൽ അഞ്ചു ലക്ഷത്തി​െൻറയും വികസനം നടപ്പാക്കിയിരുന്നതായും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.