വായനയും എഴുത്തും സ്​ത്രീകളെ കരുത്തുറ്റവരാക്കും ^ഡോ. ഖദീജ മുംതാസ്​

വായനയും എഴുത്തും സ്ത്രീകളെ കരുത്തുറ്റവരാക്കും -ഡോ. ഖദീജ മുംതാസ് തിരുവള്ളൂർ: വായനയും എഴുത്തുമാണ് സ്ത്രീകളെ കരുത്തുറ്റവരാക്കുന്നതെന്ന് കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് ഡോ. ഖദീജ മുംതാസ്. കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി വനിതവേദി സംഘടിപ്പിച്ച വനിതസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യഥാർഥ ശാക്തീകരണം സ്ത്രീകളെ അക്ഷരങ്ങളോട് ബന്ധിപ്പിക്കുന്നതാണെന്നും കലയും സാഹിത്യവും സ്വയം സത്തയെ തിരിച്ചറിയാൻ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഡോ. ടി.എസ്. ശരണ്യ അധ്യക്ഷത വഹിച്ചു. പത്മശ്രീ മീനാക്ഷി അമ്മ മുഖ്യാതിഥിയായിരുന്നു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ നക്ഷത്ര മനോജ്, മികച്ച കൃഷി ഓഫിസറായി തിരഞ്ഞെടുക്കപ്പെട്ട പി. രേണു എന്നിവരെ ആദരിച്ചു. വനിതവേദി സർവേ റിപ്പോർട്ട് സെലീന സൈദിൽ നിന്ന് ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡൻറ് കെ. ബാലൻ ഏറ്റുവാങ്ങി. മണിയൂർ ഗ്രാമപഞ്ചായത്ത് അംഗം എൻ.കെ. വിജയകുമാർ, കെ.ടി.കെ മോളി, കെ.എം. കൃഷ്ണൻ, സി.വി. ലിഷ, സി.കെ. സുമ, വി. ജയലത, പി.കെ. ബിന്ദു എന്നിവർ സംസാരിച്ചു. സജീവൻ ചെമ്മരത്തൂർ നാട്ടുപാട്ട് അവതരിപ്പിച്ചു. റോഡ് തുറന്നു ആയഞ്ചേരി: തറോപ്പൊയിൽ കിഴക്കയിൽമുക്ക്-ലക്ഷംവീട് കോളനി റോഡ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൊച്ചാട്ട് കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. കെ.എം. വേണു അധ്യക്ഷത വഹിച്ചു. കേളോത്ത് ഇബ്രാഹീം ഹാജി, പയഞ്ചേരി അഹമ്മദ് ഹാജി, കുനീമ്മൽ കുഞ്ഞബ്ദുല്ല, പി. ജാഫർ, കെ. അബുലൈസ്, നൊച്ചാട്ട് നാണു, ഷൈജേഷ് കോരനാണ്ടി, സി.വി. നൗഫൽ, രാജീവൻ കാമ്പ്രത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.