കോതി അറവുശാല നിർമാണത്തിൽനിന്ന്​ കോർപറേഷൻ പിന്തിരിയണമെന്ന്​

കോഴിക്കോട്: കക്ഷിരാഷ്ട്രീയത്തിനതീതമായ പ്രതിഷേധവും എതിർപ്പും നിലനിൽക്കെ മത്സ്യത്തൊഴിലാളികളും സാധാരണക്കാരുമായ ജനങ്ങൾ തിങ്ങിത്താമസിക്കുന്ന നൈനാംവളപ്പ് കോതിയിൽ അറവുശാല നിർമിക്കാനുള്ള നീക്കത്തിൽനിന്ന് കോഴിക്കോട് കോർപറേഷൻ പിന്തിരിയണമെന്ന് നൈനാംവളപ്പ് ഫുട്ബാൾ ഫാൻസ് അസോസിയേഷൻ(എൻഫ) കോർ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ഒന്നിലേറെ അംഗൻവാടികളും ശ്മശാനങ്ങളും പ്രവർത്തിക്കുന്നതിനടുത്ത് ഒരു പരിസരസാഹചര്യവും കണക്കിലെടുക്കാതെ അറവുശാലയും അറവുമാലിന്യ സംസ്കരണ പ്ലാൻറും നിർമിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്നത് പ്രതിഷേധാർഹമാണെന്ന് യോഗം വിലയിരുത്തി. ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് തള്ളിവിടാതെ അറവുശാലക്കായി ജനവാസം കുറഞ്ഞ മറ്റേതെങ്കിലും സ്ഥലം കണ്ടെത്തണം. നൈനാംവളപ്പ് കോതിയിൽ മിനി സ്റ്റേഡിയം നിർമിക്കുമെന്ന കോർപറേഷ​െൻറ ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത യോഗം സ്റ്റേഡിയം നിർമിക്കാനാവശ്യമായ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു. പ്രസിഡൻറ് എൻ.വി. സുബൈർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ, എൻ.വി. ഷഫീഖ്, കെ.ടി. ഇക്ബാൽ, എൻ.വി. അബ്ദു, ടി.വി. ഹാരിസ്, ആലിമോൻ, ടി.വി. മാമുക്കോയ, എൻ.വി. ആലിക്കോയ, സി.ടി.കെ. മുസ്തഫ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.